ആരും എന്നെ ചലഞ്ച് ചെയ്തില്ല, എങ്കിലും ഞാനുമുണ്ടെന്ന് ഉഷ; രാഷ്ട്രീയ, കായിക, സിനിമാ മേഖല ഏറ്റെടുത്ത് ഫിറ്റ്‌നസ് ചലഞ്ച്‌

ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ ചലഞ്ച് ചെയ്ത് ചലഞ്ച് ചെയ്ത് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള ചലഞ്ച് ട്വിറ്ററില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്
ആരും എന്നെ ചലഞ്ച് ചെയ്തില്ല, എങ്കിലും ഞാനുമുണ്ടെന്ന് ഉഷ; രാഷ്ട്രീയ, കായിക, സിനിമാ മേഖല ഏറ്റെടുത്ത് ഫിറ്റ്‌നസ് ചലഞ്ച്‌

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചാണ് ഇപ്പോള്‍ ട്വിറ്ററില്‍ പടരുന്നത്. ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ ചലഞ്ച് ചെയ്ത് ചലഞ്ച് ചെയ്ത് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള ചലഞ്ച് ട്വിറ്ററില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. 

വിരാട് കോഹ് ലി ചലഞ്ച് ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമാകുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ ചെയ്യുന്ന വര്‍ക്കഔട്ടിന്റെ ചിത്രം, അല്ലെങ്കില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കേണ്ടത്. 

ആരും എന്നെ ചലഞ്ച് ചെയ്തില്ല. പക്ഷേ ഞാന്‍ ഇവിടെ ആക്ടീവായി ഉണ്ടെന്ന് പറഞ്ഞ് പി.ടി.ഉഷയും എത്തി ഫിറ്റ്‌നസ് ചലഞ്ചിലേക്ക്. ടിന്റൂലൂക്കയ്ക്ക് ഒപ്പം പരിശീലനത്തിന് ഏര്‍പ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ഉഷ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തത്. മിതാലി രാജ്, പങ്കജ് അധ്വാനി, ബിഷന്‍ ഭേദി എന്നിവരോടായി ഉഷയുടെ വെല്ലുവിളി. ആര്‍ക്കാണ് നിങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യം എന്ന ഉഷയ്ക്ക് മറുപടിയുമായി കായിക മന്ത്രിയുമെത്തി. 

അത്‌ലറ്റിനെ പോലെ തോന്നിക്കണം എന്നാണെങ്കില്‍ കായിക താരത്തെ പോലെ പരിശീലിക്കൂ എന്നായിരുന്നു ചലഞ്ച് ഏറ്റെടുത്ത് മിതാലി ട്വീറ്റ് ചെയ്തത്. വര്‍ക്ക് ഔട്ടിന്റെ വീഡിയോയും മിതാലി പങ്കുവയ്ക്കുന്നു. നേരത്തെ, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, ഋത്വിക് റോഷന്‍, പീയുഷ് ഗോയല്‍, ഹര്‍ഷ വര്‍ധന്‍, പി.വി.സിന്ധു, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും ഫിറ്റ്‌നസ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com