ജയിച്ചെത്തിയ കൊല്‍ക്കത്ത ടീമിനെ അഭിനന്ദിക്കാന്‍ ഷാരുഖിന് സമയമില്ല; ഒടുവില്‍ കുളിക്കുന്നതിന് ഇടയിലെത്തി

ഷൂട്ടിങ് തിരക്കിനെ തുടര്‍ന്ന് കളി കാണാന്‍ ഷാരൂഖ് എത്തിയിരുന്നില്ല. തിരക്കിന്റെ പേരില്‍ ടീമിനെ അഭിനന്ദിച്ചെത്താതിരിക്കാനും ഷാരൂഖിന് വയ്യ
ജയിച്ചെത്തിയ കൊല്‍ക്കത്ത ടീമിനെ അഭിനന്ദിക്കാന്‍ ഷാരുഖിന് സമയമില്ല; ഒടുവില്‍ കുളിക്കുന്നതിന് ഇടയിലെത്തി

അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ജയം തട്ടിയെടുക്കുകയായിരുന്നു കൊല്‍ക്കത്ത. ആദ്യ ക്വാളിഫൈയര്‍ ജയിച്ച് ദിനിശ് കാര്‍ത്തിക് നായകത്വം ഏറ്റെടുത്ത തന്റെ ആദ്യ സീസണില്‍ തന്നെ മികവ് തെളിയിച്ചു. രഹാനയുടേയും സംഘത്തിന്റേയും ഐപിഎല്‍ യാത്ര അവസാനിപ്പിച്ചതിന് പിന്നാലെ ജയിച്ചെത്തിയ കൊല്‍ക്കത്ത ടീമിന് ആശംസയുമായി ടീം ഉടമ ഷാരൂഖ് ഖാനുമെത്തി. 

ഷൂട്ടിങ് തിരക്കിനെ തുടര്‍ന്ന് കളി കാണാന്‍ ഷാരൂഖ് എത്തിയിരുന്നില്ല. തിരക്കിന്റെ പേരില്‍ ടീമിനെ അഭിനന്ദിച്ചെത്താതിരിക്കാനും ഷാരൂഖിന് വയ്യ. ഒടുവില്‍ ഷവറിനടിയില്‍ നിന്നും അഭിനന്ദനം അറിയിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ഷാരൂഖ് ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. 

ഡ്രസിങ് റൂമിലെത്തി നിങ്ങളോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ കുളിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുമെന്നും വീഡിയോയില്‍ ഷാരൂഖ് പറയുന്നു. 

25 റണ്‍സിനായിരുന്നു രാജസ്ഥാനെ കൊല്‍ക്കത്ത തോല്‍പ്പിച്ചത്. രണ്ടാം ക്വാളിഫൈയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നേരിടും. അതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ചെന്നൈയുമായി കിരീടത്തിനായി പോരിനിറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com