റൊമേരോയ്ക്ക് വില്ലനായത് പരിക്കല്ല; അര്‍ജന്റീനിയന്‍ ടീം കള്ളം പറയുന്നുവെന്ന് ഗോള്‍കീപ്പര്‍ റൊമേരോയുടെ ഭാര്യ

റൊമേരിയോയുടെ പേരൊഴിവാക്കിയത് അര്‍ജന്റീനിയന്‍ ആരാധകരേയും ഞെട്ടിച്ചിരുന്നു
റൊമേരോയ്ക്ക് വില്ലനായത് പരിക്കല്ല; അര്‍ജന്റീനിയന്‍ ടീം കള്ളം പറയുന്നുവെന്ന് ഗോള്‍കീപ്പര്‍ റൊമേരോയുടെ ഭാര്യ

തങ്ങളുടെ സൂപ്പര്‍ ഗോളിയുടെ പേര് വെട്ടിയായിരുന്നു അര്‍ജന്റീന റഷ്യയിലേക്ക് ലോക കപ്പിനായി പോരിനിറങ്ങുന്ന സംഘത്തെ പ്രഖ്യാപിച്ചത്. റൊമേരിയോയുടെ പേരൊഴിവാക്കിയത് അര്‍ജന്റീനിയന്‍ ആരാധകരേയും ഞെട്ടിച്ചിരുന്നു. 

എന്നാലിപ്പോള്‍ പരിക്കിനെ തുടര്‍ന്ന് റൊമേരോയെ ഒഴിവാക്കുകയായിരുന്നു എന്ന പരിശീലകന്‍ സാംപോളിയുടെ നിലപാട് തള്ളി രംഗത്തെത്തിയിരിക്കുകയാണ് റൊമേരോയുടെ ഭാര്യ ഇലിയാന. ഈ കള്ളങ്ങള്‍ കേട്ട് താന്‍ തളര്‍ന്നിരിക്കുകയാണെന്നാണ് ഇലിയാന പറയുന്നത്.

റൊമേരോയുടെ പരിക്ക് കാര്യമുള്ളതല്ല. ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റാന്‍ കാരണം പരിക്കല്ല. മറ്റ് പലരും റൊമേരോ ടീമില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് ലോക കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് റൊമാരോയുടെ ഭാര്യ ആരോപിക്കുന്നു. 

വലത് മുട്ടുകാലിലെ പരിക്കിനെ തുടര്‍ന്ന് ലോക കപ്പ് സംഘത്തില്‍ സെര്‍ജിയോ റൊമേരോ ഉണ്ടാകില്ലെന്നായിരുന്നു അര്‍ജന്റീനിയന്‍ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മാനേജ്‌മെന്റ് വ്യക്തമാക്കിയത്. എന്നാല്‍ ലോക കപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം ഐസ്ലാന്‍ഡിനെതിരെ നടക്കുമ്പോഴേക്കും ഭേദമാകുന്ന പരിക്ക് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു എന്ന വാദമാണ് ഭാര്യ ഇപ്പോള്‍ ഉന്നയിക്കുന്നത്. 

2010ലെ ദക്ഷിണാഫ്രിക്കന്‍ ലോക കപ്പിലും, 2014ലെ ബ്രസീല്‍ ലോക കപ്പിലും അര്‍ജന്റീനയ്ക്ക് വേണ്ടി വല കാക്കാന്‍ റൊമേരോ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com