അന്ന് അച്ഛന്റെ ഡ്രസിങ് റൂമിലെത്തി റയല്‍ താരങ്ങളെ വിറപ്പിച്ച മകന് മാര്‍സെലോയുടെ മറുപടി

മകന്‍ എന്‍സോയുടെ റയല്‍ മാഡ്രിഡ് ബെഞ്ചമിന്‍ ബി സൈഡിനൊപ്പമായിരുന്നു മാര്‍സെലോയുടെ ഹെഡര്‍ കളി
അന്ന് അച്ഛന്റെ ഡ്രസിങ് റൂമിലെത്തി റയല്‍ താരങ്ങളെ വിറപ്പിച്ച മകന് മാര്‍സെലോയുടെ മറുപടി

റയല്‍ മാഡ്രിഡിന്റെ ഡ്രെസിങ് റൂമില്‍ എത്തി മകന്‍ കളിച്ച ആ കളി മകന്റെ ടീമിലെത്തി കളിക്കാനാകുമോ എന്ന വെല്ലുവിളിയായിരുന്നു മാര്‍സെലോയ്ക്ക് നേരെ ആരാധകര്‍ ഉന്നയിച്ചത്. ഇതാ മാര്‍സെലോയുടെ മറുപടി. 

മകന്‍ എന്‍സോയുടെ റയല്‍ മാഡ്രിഡ് ബെഞ്ചമിന്‍ ബി സൈഡിനൊപ്പമായിരുന്നു മാര്‍സെലോയുടെ ഹെഡര്‍ കളി. റയലില്‍ ഹെഡറുകളിലൂടെ ബോള്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചത് പോലെ തന്നെ കുട്ടിത്താരങ്ങളും മാര്‍സെലോയ്‌ക്കൊപ്പം ലക്ഷ്യത്തിലേക്കെത്തി. 

റയല്‍ ഡ്രസിങ് റൂമില്‍ ആഘോഷമാക്കിയത് പോലെ ചാടിത്തുള്ളി കുട്ടി ഫുട്‌ബോളര്‍മാരും അത് ആഘോഷിച്ചു. ഡ്രസിങ് റൂമിലെ രണ്ട് ആഘോഷഹ്ങളും ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com