റോക്കറ്റ് ഇന്ധനം നിറച്ച് കോഹ് ലിയെ കളിക്കളത്തില്‍ കൊണ്ടുവയ്ക്കാന്‍ പറ്റില്ല; കോഹ് ലിയുടെ പരിക്കില്‍ ശാസ്ത്രി

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുന്‍പ് കോഹ് ലി പരിക്കില്‍ നിന്നും മുക്തനായേക്കുമെന്നാണ് ബിസിസിഐ മെഡിക്കല്‍ ടീം പ്രതീക്ഷ പ്രകടിപ്പിച്ചത്
റോക്കറ്റ് ഇന്ധനം നിറച്ച് കോഹ് ലിയെ കളിക്കളത്തില്‍ കൊണ്ടുവയ്ക്കാന്‍ പറ്റില്ല; കോഹ് ലിയുടെ പരിക്കില്‍ ശാസ്ത്രി

കോഹ് ലിയുടെ കളി കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ വേണമെന്നാണോ? കൗണ്ടി ടീമായ സറേയായിരുന്നു ഈ ചോദ്യവുമായി എത്തിയത്. പരിക്കിനെ തുടര്‍ന്ന് കോഹ് ലി കളിക്കാന്‍ എത്തില്ല എന്നതിന്റെ നിരാശ വ്യക്തമാക്കിയായിരുന്നു സറേ ടീമിന്റെ പ്രതികരണം. 

എന്നാല്‍ സറേയുടെ നിരാശ മാറ്റുന്നതിനായി കളത്തിലിറങ്ങാന്‍ കോഹ് ലിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. യന്ത്രമല്ല കോഹ് ലി, ഒരു മനുഷ്യനാണ് എന്നായിരുന്നു മിററിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞത്. 

റോക്കറ്റില്‍ ഇന്ധനം നിറച്ച് പറക്കുന്നതിനായി വയ്ക്കുന്നത് പോലെ കോഹ് ലിയെ ഒരുക്കി നിര്‍ത്താന്‍ സാധിക്കില്ല. അതെത്ര മികവുറ്റ കളിക്കാരനാണെങ്കില്‍ പോലും റോക്കറ്റ് ഇന്ധനവും നിറച്ച് കളിക്കുന്നതിനായി ഇറങ്ങാനാവില്ലെന്നും ശാസ്ത്രി പറയുന്നു. 

പരിക്കിനെ തുടര്‍ന്ന് കോ്ഹ് ലി കൗണ്ടിയില്‍ കളിക്കില്ലെന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 15ന് കോഹ് ലി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാവും. ഇന്ത്യയുടെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുന്‍പ് കോഹ് ലി പരിക്കില്‍ നിന്നും മുക്തനായേക്കുമെന്നാണ് ബിസിസിഐ മെഡിക്കല്‍ ടീം പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇണങ്ങുന്നതിന് വേണ്ടിയായിരുന്നു കോഹ് ലി കൗണ്ടി കളിക്കാന്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com