ബാറ്റും ബോളും ഫീല്‍ഡും റാഷിദ് ഖാന് സമം! റാഷിദിന്റെ മികവില്‍ ചെന്നൈയെ വിറപ്പിക്കാന്‍ സണ്‍റൈസേഴ്‌സ്‌

വാര്‍ത്താ തലക്കെട്ടുകളില്‍ തന്റ പേര് കൊണ്ടുവന്നിടുന്നത് ശീലമാക്കിയ റാഷിദ് ഖാനാണ് പൊരുതി നിന്ന കൊല്‍ക്കത്തയെ പരാജയത്തിലേക്ക് തള്ളിയിട്ടത്
ബാറ്റും ബോളും ഫീല്‍ഡും റാഷിദ് ഖാന് സമം! റാഷിദിന്റെ മികവില്‍ ചെന്നൈയെ വിറപ്പിക്കാന്‍ സണ്‍റൈസേഴ്‌സ്‌

തങ്ങളുടെ ആദ്യ ഐപിഎല്‍ ഫൈനല്‍ കണ്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടവുമായിട്ടായിരുന്നു അന്ന് മടങ്ങിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ച് രണ്ടാം വട്ടം ഐപിഎല്ലിന്റെ ഫൈനലിലേക്ക് കടന്ന ഹൈദരാബാദ് 2016 ആവര്‍ത്തുക്കുമോ? 

വാര്‍ത്താ തലക്കെട്ടുകളില്‍ തന്റ പേര് കൊണ്ടുവന്നിടുന്നത് ശീലമാക്കിയ റാഷിദ് ഖാനാണ് പൊരുതി നിന്ന കൊല്‍ക്കത്തയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. നാളെ മുംബൈ വാങ്കഡേയില്‍ കിരീടത്തിന് വേണ്ടി ചെന്നൈ  ഹൈദരാബാദുമായി കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ ധോനിക്കും കൂട്ടര്‍ക്കും എളുപ്പമായിരിക്കില്ല കാര്യങ്ങള്‍ എന്നുകൂടി വ്യക്തമാക്കുകയായിരുന്നു കൊല്‍ക്കത്തയുടെ കിരീട മോഹങ്ങള്‍ അവസാനിപ്പിച്ച് സൂര്യന്‍ ഉദിച്ചുയര്‍ന്നത്. 

10 ബോളില്‍ നിന്നും 30 റണ്‍സ് അടിച്ചുകൂട്ടിയ റാഷിദ് ഖാന്റെ മികവായിരുന്നു 174 എന്ന ടോട്ടലിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്. ബാറ്റുകൊണ്ട് തകര്‍ത്തു കളിച്ചതിന് പിന്നാലെ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരേയും റാഷിദ് തന്റെ വജ്രായുധങ്ങള്‍ കൊണ്ട് കുഴക്കി. 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകളാണ് റാഷിദ് എന്ന പത്തൊന്‍പതുകാരന്‍ പിഴുതത്. 

നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ക്രിസ് ലിന്നിനേയും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഉത്തപ്പയേയും നിതീഷ് റാണയേയും മടക്കിയാണ് കൊല്‍ക്കത്തയുടെ മുന്‍നിരയെ കൊണ്ടുള്ള ശല്യം റാഷിദ് ടീമിന് തീര്‍ത്തു കൊടുത്തത്. ഉത്തപ്പയുടെ വിക്കറ്റ് റണ്‍ഔട്ടിലൂടെയായിരുന്നു റാഷിദ് നേടിയത്. അപകടകാരിയായ റസലിനേയും മടക്കി ടീമിന് മുംബൈയിലേക്കുള്ള വഴി റാഷിദ് തുറന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com