നെയ്മര്‍ വീണ്ടും അത് വ്യക്തമാക്കുന്നു, പെപ്പിനൊപ്പം കളിക്കാനാണ് ആഗ്രഹം

പെപ്പ് ബാഴ്‌സയുടെ പരിശീലക വേഷത്തില്‍ എത്തിയിരുന്നു എങ്കിലും നെയ്മര്‍ ബാഴ്‌സയുടെ ഭാഗമായപ്പോഴേക്കും പെപ്പ് കാറ്റാലന്‍ ക്ലബ് വിട്ടിരുന്നു
നെയ്മര്‍ വീണ്ടും അത് വ്യക്തമാക്കുന്നു, പെപ്പിനൊപ്പം കളിക്കാനാണ് ആഗ്രഹം

പിഎസ്ജിയില്‍ നിന്നും അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മര്‍ കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. റയലിലേക്കോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ നെയ്മര്‍ ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയില്‍ ഗാര്‍ഡിയോളയ്‌ക്കൊപ്പം കളിക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയാണ് നെയ്മര്‍ ഇപ്പോള്‍.

പെപ്പ് ബാഴ്‌സയുടെ പരിശീലക വേഷത്തില്‍ എത്തിയിരുന്നു എങ്കിലും നെയ്മര്‍ ബാഴ്‌സയുടെ ഭാഗമായപ്പോഴേക്കും പെപ്പ് കാറ്റാലന്‍ ക്ലബ് വിട്ടിരുന്നു. എന്നും ഗാര്‍ഡിയോളയ്ക്ക് ഒപ്പം കളിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതൊരു വ്യത്യസ്തമായ അനുഭവമാണെന്നും ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നെയ്മര്‍ ബാഴ്‌സയില്‍ നിന്നും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് പിഎസ്ജിയിലേക്ക് പോയത്. 222മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറായിരുന്നു ഇത്. എന്നാല്‍ പിഎസ്ജിയില്‍ തുടക്കം മുതലെ നെയ്മറിന് കല്ലുകടി നേരിട്ടു. ഒടുവില്‍ ഇനിവരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മര്‍ പിഎസ്ജി വിട്ടേക്കുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com