ഫൈനലില്‍ ഗോള്‍ നേടാനാവാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദ്യം; ക്ഷുഭിതനായി ക്രിസ്റ്റിയാനോ

ഫൈനലില്‍ ഗോള്‍ നേടാനാവാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദ്യം; ക്ഷുഭിതനായി ക്രിസ്റ്റിയാനോ

ലിവര്‍പൂളിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ആഘോഷങ്ങളില്‍ റയല്‍ ആരാധകര്‍ മുഴുകുന്നതിന് ഇടയിലായിരുന്നു ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്ന പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത്. എന്നോടൊപ്പം നിന്ന ആരാധകര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഞാന്‍ ഉത്തരം നല്‍കും എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

റയലില്‍ നിന്നും പുറത്തേക്ക് പോകുമെന്ന്  വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു കിരീട നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോയില്‍ നിന്നും ഉണ്ടായതെങ്കിലും കൂടുതല്‍ വ്യക്തത വരുത്താന്‍ താരം തയ്യാറായില്ല. സ്വയം ആസ്വദിക്കുന്നതിനുള്ള സമയമാണ് ഇത്. എന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ എന്നോടൊപ്പം നിന്ന ആരാധകര്‍ക്ക് ഞാന്‍ ഒരു ഉത്തരം നല്‍കുമെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. 

ബിഇന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്ലബ് വിട്ടേക്കുമെന്ന സൂചന നല്‍കിയ ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. എനിക്ക് സംശയങ്ങള്‍ ഒന്നുമില്ല. എനിക്കിപ്പോള്‍ വിശ്രമിക്കേണ്ട സമയമാണ്. പോര്‍ച്ചുഗല്‍ ടീമിനൊപ്പം ചേരണം. മാത്രമല്ല ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഞാന്‍ ഒരു പ്രഖ്യാപനവും നടത്തുമെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കുന്നു. 

ഫൈനലില്‍ സ്‌കോര്‍ ചെയ്യാനാകാതിരുന്നത് നിരാശപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ക്ഷുഭിതനായിട്ടായിരുന്നു ക്രിസ്റ്റിയാനോയുടെ മറുപടി. ആര്‍ക്കാണ് നിരാശ? ചിലപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ പേര് അവര്‍ക്ക് CR7 എന്ന് മാറ്റേണ്ടി വരും. ആരുടെ കൈവശമാണ് കൂടുതല്‍ കിരീടങ്ങള്‍? കൂടുതല്‍ ഗോളുകള്‍ ആരുടെ പേരിലാണ് എന്നിങ്ങനെയായിരുന്നു ക്രിസ്റ്റ്യാനോയുടെ മറു
ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com