റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം, ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുമെന്ന് സുഷമ; ഞങ്ങളുടെ സ്വത്തെന്ന് അഫ്ഗാന്‍ പ്രസിഡന്റ്‌

പൗരത്വം നല്‍കുന്ന വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു സുഷമയുടെ ട്വീറ്റ്
റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം, ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുമെന്ന് സുഷമ; ഞങ്ങളുടെ സ്വത്തെന്ന് അഫ്ഗാന്‍ പ്രസിഡന്റ്‌

പതിനൊന്നാം ഐപിഎല്‍ സീസണ്‍ റാഷിദ് ഖാന്റേതാണ്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയ പത്തൊന്‍പതുകാരനായ അഫ്ഗാന്‍ താരം ഫൈനലിലേക്ക് എത്തിയപ്പോഴേക്കും ഫീല്‍ഡിങ്ങിലേക്കും ബാറ്റിങ്ങിലേക്കും കൂടി ആ മികവ് കൊണ്ടുവന്നു. 

ഇന്ത്യന്‍ ടീമില്‍ അല്ലാതിരുന്നത് മാത്രമാണ് റാഷിദ് ഖാനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുള്ള ആകെയുള്ള സങ്കടം. റാഷിദ് ഖാനെ നമുക്ക് ഇങ്ങെടുക്കാം എന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ പറയുന്നുമുണ്ടായിരുന്നു. കാരണം ഒരു സീസണ്‍ കൊണ്ട് റാഷിദ് ഖാന്‍ ഇന്ത്യക്കാരുടെ മനസില്‍ അത്രമാത്രം ഇടംപിടിച്ചു കഴിഞ്ഞു. 

ജലാലാബാദിലെ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്കായിരുന്നു രണ്ടാം ക്വാളിഫയറിലെ തന്റെ മാച്ച് വിന്നിങ് പ്രകടനം റാഷിദ് സമര്‍പ്പിച്ചത്. അങ്ങിനെ ക്രിക്കറ്റിന് പുറത്തും റാഷിദ് ഖാന്‍ എല്ലാവരുടേയും പ്രിയപ്പെട്ടവനായി. ഇന്ത്യന്‍ പൗരത്വം നല്‍കി റാഷിദ് ഖാനെ ഇന്ത്യയ്ക്ക് വേണ്ടി കളിപ്പിക്കാം എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായപ്പോള്‍ അത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ചെവിയിലേക്കുമെത്തി. 

സുഷമ റാഷിദിന്റെ കാര്യം കാര്യമായി തന്നെയാണ് എടുത്തത്. പൗരത്വം നല്‍കുന്ന വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. എന്നാല്‍ ഉടനെ തന്നെ സുഷമ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. സുഷമയുടെ ഭാഗത്ത് നിന്നും ഈ പ്രതികരണം വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അഫ്ഗാന്‍ പ്രസിഡന്റ് തന്നെയെത്തി.

അഫ്ഗാനികളുടെ അഭിമാനമാണ് ഞങ്ങളുടെ ഹീറോ റാഷിദ് ഖാന്‍. ഞങ്ങളുടെ കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു അവസരം നല്‍കിയതില്‍ ഇന്ത്യക്കാരോട് നന്ദി പറയുന്നതായും അഷ്‌റഫ് ഖാനി ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് ലോകത്തിന്റെ സ്വത്താണ് റാഷിദ് ഖാനെന്ന പറഞ്ഞ പ്രസിഡന്റ് റാഷിദ് അഫ്ഗാനിസ്ഥാന്റെ മുതലാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com