ഇവിടെ ആരാണ് ശരിക്കും മുന്നില്‍? ഗോള്‍ വേട്ടയില്‍ മെസി, പക്ഷേ കളിച്ച മത്സരങ്ങളുടെ കണക്കു കൂടി നോക്കണം

എല്ലാ ലീഗിലുമായി മെസി കളിക്കാനിറങ്ങിയത് 54 കളികള്‍. ബാഴ്‌സയ്ക്കായി അടിച്ചു കൂട്ടിയത് 45 ഗോളുകള്‍
ഇവിടെ ആരാണ് ശരിക്കും മുന്നില്‍? ഗോള്‍ വേട്ടയില്‍ മെസി, പക്ഷേ കളിച്ച മത്സരങ്ങളുടെ കണക്കു കൂടി നോക്കണം

കഴിഞ്ഞ ഒരാഴ്ചയില്‍ കൂടുതലായി ബാഴ്‌സയും മെസിയും കളിക്കാനിറങ്ങിയിട്ടില്ല. എന്നിട്ടും ഫുട്‌ബോള്‍ മിശിഹ സീസണ്‍ അവസാനിപ്പിച്ചത് യൂറോപ്പിലെ ടോപ് സ്‌കോററായി. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വല കുലുക്കാതെ സലയും ക്രിസ്റ്റ്യാനോയും കളം വിട്ടതോടെയാണ് മെസിയുടെ അപ്രമാധിത്യം സീസണില്‍ ഉറപ്പിച്ചത്. എല്ലാ ലീഗിലുമായി മെസി കളിക്കാനിറങ്ങിയത് 54 കളികള്‍. ബാഴ്‌സയ്ക്കായി അടിച്ചു കൂട്ടിയത് 45 ഗോളുകള്‍. 

44 ഗോളുകളുമായിട്ടാണ് ക്രിസ്റ്റിയാനോയും സലയും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനിറങ്ങിയത്. പക്ഷേ ഇരുവര്‍ക്കും വല കുലുക്കി ഗോള്‍ വേട്ടയില്‍ മെസിക്കൊപ്പം എത്താന്‍ സാധിച്ചില്ല. മെസിക്ക് 45 ഗോളടിക്കാന്‍ 54 മത്സരങ്ങള്‍ വേണ്ടി വന്നെന്നിരിക്കെ ക്രിസ്റ്റിയാനോ 44 കളികളില്‍ നിന്നാണ് 44 ഗോളുകള്‍ പറത്തിയത്. 

മെസിയുടെ 45 ഗോളില്‍ 34 ഗോളും പിറന്നത് ലാ ലീഗയിലാണ്. പിച്ചിച്ചിയും ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കിയാണ് സീസണിന് മെസി അവസാനം കുറിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com