ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലെ ഒത്തുകളി; ഇംഗ്ലണ്ട് കളിക്കാരെ ഡിറ്റക്റ്റീവ്‌സ് ചോദ്യം ചെയ്യും

2016ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നായിരുന്നു് സ്റ്റിങ് ഓപ്പറേഷനിലൂടെ അല്‍ജസീറ വെളിപ്പെടുത്തിയത്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലെ ഒത്തുകളി; ഇംഗ്ലണ്ട് കളിക്കാരെ ഡിറ്റക്റ്റീവ്‌സ് ചോദ്യം ചെയ്യും

അല്‍ജസീറയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ ഒത്തുകളി ആരോപണം നേരിടുന്ന മൂന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളെ ഡിറ്റക്റ്റീവ് സംഘം ചോദ്യം ചെയ്യും. അഴിമതി വിരുദ്ധ വിഭാഗം കുറ്റാന്വേഷകരാണ് ആരോപണ വിധേയരായ ഇംഗ്ലണ്ട് താരങ്ങളെ ചോദ്യം ചെയ്യുന്നത്. 

2016ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നായിരുന്നു് സ്റ്റിങ് ഓപ്പറേഷനിലൂടെ അല്‍ജസീറ വെളിപ്പെടുത്തിയത്. എന്നാല്‍ അല്‍ജസീറയുടെ ആരോപണം ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയിരുന്നു. പക്ഷേ അല്‍ജസീറ പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷന്‍ ഡോക്യുമെന്ററിയില്‍ പേര് വെളിപ്പെടുത്താതെ പരാമര്‍ശിക്കുന്ന മൂന്ന് ഇംഗ്ലണ്ട് താരങ്ങളെ ഡിറ്റക്റ്റീവ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇംഗ്ലണ്ട് നായകന്‍ ജോയ് റൂട്ടും ഒത്തുകളി ആരോപണങ്ങള്‍ തള്ളി. തന്റെ ടീം അംഗങ്ങളോടും ആരോപണത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ജോയ് റൂട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യയ്‌ക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്ന അല്‍ജസീറയുടെ ആരോപണം ഓസീസ് നായകന്‍ പെയ്‌നും തള്ളി. 2017 മാര്‍ച്ചില്‍ നടന്ന ടെസ്റ്റില്‍ എത്ര റണ്‍സ്  സ്‌കോര്‍ ചെയ്യണമെന്നണ് ഡി കമ്പനി മുന്‍പേ തീരുമാനിച്ചിരുന്നു എന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍. 

ഈ സമയം സ്റ്റീവ് സ്മിത്തായിരുന്നു ഓസീസ് നായകന്‍. എങ്കിലും ഞങ്ങളുടെ താരങ്ങള്‍ക്ക് അല്‍ജസീറയുടെ ആരോപണത്തില്‍ പേടിക്കാന്‍ ഒന്നും തന്നെയില്ലെന്ന് പ്രതികരണവുമായി പെയിന്‍ എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com