ഞങ്ങളെ വിഡ്ഡിയാക്കുന്നത് അവസാനിപ്പിക്കൂ; കലാശക്കൊട്ടിനിടയില്‍ മഞ്ജരേക്കര്‍ ധോനിയോട് പറഞ്ഞു

ഫൈനലാണെങ്കില്‍ പോലും ക്യാപ്റ്റന്‍ കൂളിന് അതിന്റെ സമ്മര്‍ദ്ദമൊന്നുമില്ലല്ലോ...
ഞങ്ങളെ വിഡ്ഡിയാക്കുന്നത് അവസാനിപ്പിക്കൂ; കലാശക്കൊട്ടിനിടയില്‍ മഞ്ജരേക്കര്‍ ധോനിയോട് പറഞ്ഞു

ഞങ്ങളെ വിഡ്ഡിയാക്കുന്നത് അവസാനിപ്പിക്കൂ...ഐപിഎല്‍ കലാശക്കൊട്ടിന്റെ ടോസിനിടയില്‍ കുസൃതിയുമായെത്തിയ ധോനിയോട് സഞ്ജയ് മഞ്ജരേക്കര്‍ക്ക് ഒടുവില്‍ ഇങ്ങനെ പറയേണ്ടി വന്നു. 

ഫൈനലാണെങ്കില്‍ പോലും ക്യാപ്റ്റന്‍ കൂളിന് അതിന്റെ സമ്മര്‍ദ്ദമൊന്നുമില്ലല്ലോ...നിര്‍ണായകമായ ടോസിന് ഇടയില്‍ ധോനിയുടെ കുട്ടിക്കളി അത് ഒന്നുകൂടി ആരാധകര്‍ക്ക് വ്യക്തമാക്കി കൊടുത്തു. 

മഞ്ജരേക്കറായിരുന്നു ടോസിന് അവതാരകനായി എത്തിയത്. ധോനി ടോസ് ഇട്ടു, വില്യംസന്‍ ടെയ്ല്‍സ് വിളിച്ചു. ഹെഡ് വീണെങ്കിലും ആരാണ് ഹെഡ് വിളിച്ചതെന്ന് മഞ്ജരേക്കര്‍ക്ക് ആശയക്കുഴപ്പമായി. ആരാണ് ഹെഡ് വിളിച്ചതെന്ന മഞ്ജരേക്കര്‍ ഇരു നായകന്മാരോടും ചോദിച്ചു. 

അദ്ദേഹമാണ് ടെയില്‍ വിളിച്ചതെന്നായിരുന്നു വില്യംസിനെ ചൂണ്ടി ധോനിയുടെ മറുപടി. അതോടെമഞ്ജരേക്കര്‍ക്ക് വീണ്ടും കണ്‍ഫ്യൂഷനായി. അതെ, നിങ്ങളാണ് ഹെഡ് വിളിച്ചതെന്ന് ധോനിയോട് മജ്ഞരേക്കര്‍ പറഞ്ഞു. അല്ല അദ്ദേഹമാണ് ടെയില്‍ വിളിച്ചതെന്നായി ധോനി. 

ഒടുവില്‍ ഞങ്ങളെ വിഡ്ഡികളാക്കിയത് മതിയെന്ന് പറഞ്ഞ് മഞ്ജരേക്കര്‍ ധോനിയോട് എന്താണ് തീരുമാനമെന്ന് ചോദിച്ചു. വില്യംസണിന്റെ ബൗളിങ് പടയെ പേടിക്കാതെ ആദ്യം ഫീല്‍ഡ് ചെയ്യുമെന്ന് ധോനി വ്യക്തമാക്കി. 

സണ്‍റൈസേഴ്‌സിന്റെ ബൗളിങ് നിരയെ വാട്‌സന്‍ നിഷ്പ്രഭമാക്കിയതോടെ ചെന്നൈ മൂന്നാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലിന് ശേഷം ധോനിയുടെ ടോസിനിടയിലെ ഈ കുസൃതി തരമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com