നിശബ്ദമായി റഷ്യയിലേക്ക് പോവുക, തെളിയിക്കാനുള്ളതെല്ലാം അവിടെ വെച്ചെന്ന് മെസി

നിശബ്ദമായി റഷ്യയിലേക്ക് പോവുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മളാണ്ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് അവിടെ വെച്ച് തെളിയിക്കണം
നിശബ്ദമായി റഷ്യയിലേക്ക് പോവുക, തെളിയിക്കാനുള്ളതെല്ലാം അവിടെ വെച്ചെന്ന് മെസി

നമ്മള്‍ യാഥാര്‍ഥ്യ ബോധ്യത്തോടെ കാര്യങ്ങളെ കാണണം. അങ്ങിനെ നോക്കുമ്പോള്‍ ലോക കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ അര്‍ജന്റീനയില്ലെന്ന് വ്യക്തമാകും. ലോക കപ്പ് ഒരുക്കങ്ങള്‍ക്ക് വേണ്ടി അര്‍ജന്റീനയിലേക്കെത്തിയ ഫുട്‌ബോള്‍ മിശിഹ രാജ്യത്തിന്റെ ലോക കപ്പ് സാധ്യതകളെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

അര്‍ജന്റീനയല്ല ലോകത്തിലെ മികച്ച ഫുട്‌ബോള്‍ ടീം. വ്യക്തിപരമായി എനിക്കും, ടീമിന് മുഴുവനായും വലിയ വെല്ലുവിളിയാണ് മുന്നിലേക്ക് വരുന്നത്. രാജ്യത്തിന്റെ സ്വപ്‌നം തന്നെയാണ് ഞങ്ങളിലുമുള്ളത്. ലോക കപ്പില്‍ അര്‍ജന്റീനയെ പ്രതിനീതീകരിച്ച് ഇറങ്ങുക എന്നത് മനോഹരമായ ഒരു ഉത്തരവാദിത്വമായാണ് തോന്നുന്നതെന്നും മെസി അര്‍ജന്റീനിയന്‍ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മെസി പറയുന്നു. 

നിശബ്ദമായി റഷ്യയിലേക്ക് പോവുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മളാണ്
ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് അവിടെ വെച്ച് തെളിയിക്കണം. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ കളത്തിലിറങ്ങേണ്ടത്. സ്വപ്‌നം കാണാന്‍ നമ്മെ പ്രാപ്തരാക്കുന്ന കളിക്കാര്‍ നമുക്കൊപ്പമുണ്ട്. ജയത്തോടെ തുടങ്ങി ആത്മവിശ്വാസത്തിലേക്കെത്തുകയാണ് വേണ്ടതെന്നും ഫുട്‌ബോള്‍ മിശിഹ വ്യക്തമാക്കുന്നു. 

ബാഴ്‌സലോണയെ കുറിച്ചും മെസി പറയുന്നു. യൂറോപ്പില്‍ ഞാന്‍ കളിക്കുന്ന ക്ലബ് ബാഴ്‌സ മാത്രമായിരിക്കും. അതിന് ശേഷം അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ കളിക്കുക എന്നതാണ് എന്റെ ആഗ്രഹം. അത് സാധ്യമാകുമോ എന്നെനിക്ക് അറിയില്ല. എന്റെ മനസില്‍ അതാണെന്നും മെസി പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ ന്യുവെല്‍സിന് വേണ്ടി കളിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ജീവിതം എന്നെ മറ്റെവിടേക്കോ എത്തിച്ചു. പക്ഷേ ഇപ്പോഴും ആ ആഗ്രഹം എന്റെയുള്ളിലുണ്ടെന്ന് മെസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com