കരയാതെ സമ്മര്‍ദം മുഴുവന്‍ ഉള്ളിലടക്കി ഒടുവില്‍ ആത്മഹത്യ, ഇതായിരുന്നുവോ വേണ്ടത്? 

റാമോസിന്റെ പരുക്കന്‍ കളി സലയെ കരയിച്ചപ്പോള്‍ സ്വന്തം പിഴവുകളായിരുന്നു കാരിയസിനെ വൈകാരികമായി തകര്‍ത്തത്
കരയാതെ സമ്മര്‍ദം മുഴുവന്‍ ഉള്ളിലടക്കി ഒടുവില്‍ ആത്മഹത്യ, ഇതായിരുന്നുവോ വേണ്ടത്? 

രണ്ട് ലിവര്‍പൂള്‍ താരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്നായിരുന്നു ചാമ്പ്യന്‍സ് ലീഗിന്റെ അവസാനം. റാമോസിന്റെ പരുക്കന്‍ കളി സലയെ കരയിച്ചപ്പോള്‍ സ്വന്തം പിഴവുകളായിരുന്നു കാരിയസിനെ വൈകാരികമായി തകര്‍ത്തത്. 

ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചുലച്ച് കൂടിയായിരുന്നു സല കണ്ണീരണിഞ്ഞ് കളിക്കളം വിട്ടത്. പക്ഷേ കളിക്കളത്തില്‍ പരിക്കിന്റെ പേരില്‍ കരഞ്ഞ സലയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയ ഒരു വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരം പോള്‍ സ്‌കോലസുമുണ്ടായിരുന്നു. കാരിയസ് എന്തുകൊണ്ട് കരഞ്ഞു എന്ന് നമുക്കെല്ലാം മനസിലാക്കാം. എന്നാല്‍ പരിക്ക് കളിയുടെ ഭാഗമാണ്. അതിന് സല കരയുന്നത് എന്തിനാണെന്നായിരുന്നു സ്‌കോലസ് ഉന്നയിച്ച ചോദ്യം. 

ഇപ്പോഴത്തെ ഫുട്‌ബോള്‍ കളിക്കാര്‍ കൂടുതല്‍ സെന്‍സിറ്റീവാണ്. പെ്‌ടെന്ന് അവര്‍ അസ്വസ്ഥരാകും. നിങ്ങള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയി നോക്കു. അന്ന് കളിക്കാര്‍ കരയുന്നുണ്ടെങ്കില്‍ അതിന് തക്ക കാരണങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നിരിക്കും. 1999ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കവെ വീണ്ടും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ഫൈനല്‍ എനിക്ക് നഷ്ടപ്പെട്ടു. 

ആ നിമിഷം നിങ്ങള്‍ വൈകാരികമായി തളര്‍ന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കരഞ്ഞിട്ട് എന്താണ് കാര്യമെന്നായിരുന്നു സ്‌കോളസിന്റെ മറുചോദ്യം. പക്ഷേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം സലയ്ക്ക് നേരെ നടത്തിയ പരാമര്‍ശത്തെ വെറുതെ വിടാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ തയ്യാറല്ല. 

അവര്‍ സെന്‍സിറ്റീവ് ആയത് കൊണ്ടല്ല, മറിച്ച് കളിക്കളത്തില്‍ സ്വയം പ്രകടിപ്പിക്കാനുള്ള കരുത്ത് കളിക്കാര്‍ക്ക് ലഭിച്ചത് കൊണ്ടാണ് അവരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തികള്‍ വരുന്നത്. അതല്ലാതെ കളിക്കളത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമെല്ലാം ഉള്ളില്‍ ഒളിപ്പിച്ചു വെച്ച് സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യയിലേക്ക് എത്തുകയാണോ വേണ്ടതെന്നും ഫു്ടബോള്‍ പ്രേമികള്‍ സ്‌കോളസിനോട് ചോദിക്കുന്നു. 

സ്‌കോളസിന്റേത് പോലെ നിലപാടുള്ളവര്‍ സമൂഹത്തിലുള്ളതിനെ തുടര്‍ന്നാണ് വ്യക്തികള്‍ സഹായത്തിനായി മറ്റൊരാളെ സഹായിക്കാതെ ആത്മഹത്യയില്‍ അഭയം തേടുന്നതെന്നും ഫുട്‌ബോള്‍ പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com