ക്രിസ്റ്റ്യാനോയോട്‌ റയലിന്റെ ഗുഡ്‌ബൈ?  താരത്തെ ഒഴിവാക്കി അടുത്ത സീസണിലേക്കുള്ള ജേഴ്‌സിയുമായി റയല്‍

ക്രിസ്റ്റ്യാനോയോട്‌ റയലിന്റെ ഗുഡ്‌ബൈ?  താരത്തെ ഒഴിവാക്കി അടുത്ത സീസണിലേക്കുള്ള ജേഴ്‌സിയുമായി റയല്‍

ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതിന് പിന്നാലെ റയല്‍ വിട്ടേക്കുമെന്ന് ക്രിസ്റ്റ്യാനോ നല്‍കിയ സൂചനകള്‍ വീണ്ടും ശക്തമാകുന്നു. അടുത്ത സീസണിലേക്കുള്ള റയലിന്റെ ജേഴ്‌സി പുറത്തിറക്കിയപ്പോള്‍ അവിടെയുണ്ടായ ക്രിസ്റ്റിയനോയുടെ അഭാവമാണ് താരം ക്ലബ് വിട്ടേക്കുമെന്ന സാധ്യതകളെ കൂടുതല്‍ ശക്തമാക്കുന്നത്. 

റയലിന്റെ പുതിയ ഹോം കിറ്റ് ആരാധകര്‍ക്ക് മുന്നിലെത്തിയുള്ള റയല്‍ വെബ്‌സൈറ്റിലെ പരസ്യത്തില്‍ റയല്‍ ജേഴ്‌സിയില്‍ ക്രിസ്റ്റ്യാനോ മാത്രമില്ല. റയലിന്റെ മുന്‍ നിര താരങ്ങളില്‍ ക്രിസ്റ്റിയാനോ മാത്രം എവേ, ഹോം ജേഴ്‌സിയുടെ പരസ്യത്തില്‍ ഇല്ലാത്തത് അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ റയലില്‍ ഉണ്ടായേക്കില്ലെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാല്‍ ബെയ്‌ലിന്റെ റയലിലെ ഭാവിയും സംശയത്തിലായിരിക്കുകയാണെങ്കിലും അടുത്ത സീസണിലേക്കുള്ള ജേഴ്‌സിയില്‍ പുറത്തിറക്കിയ അഡൈ്വര്‍ടൈസ്‌മെന്റില്‍ 23 ടീം അംഗങ്ങള്‍ക്ക് ഒപ്പം ബെയ്‌ലുമുണ്ട്. നേരത്തെ, റയല്‍ വിടാതിരിക്കാന്‍ ക്രിസ്റ്റ്യാനോ രണ്ട് ആവശ്യങ്ങള്‍ റയല്‍ മാനേജ്‌മെന്റിന് മുന്‍പാകെ വെച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ നെയ്മറെ റയലില്‍ എത്തിക്കാതിരിക്കുക, പ്രതിഫലം മെസിയുടേതിന് സമാനമായി ഉയര്‍ത്തുക എന്നീ രണ്ട് ആവശ്യങ്ങളാണ് ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും ഉയര്‍ന്നതെന്ന് ദി ഡോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com