ധോനിയെ ചെന്നൈ മാനേജ്‌മെന്റ് സ്വതന്ത്രനായി വിടുന്നു; ഡല്‍ഹി മാനേജ്‌മെന്റിനെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീര്‍

ഇന്‍വസ്റ്റ്‌മെന്റിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്ന അവരുടെ പ്രവര്‍ത്തികള്‍ ദയയില്ലാത്തതാണെന്നും ഗംഭീര്‍ പറയുന്നു
ധോനിയെ ചെന്നൈ മാനേജ്‌മെന്റ് സ്വതന്ത്രനായി വിടുന്നു; ഡല്‍ഹി മാനേജ്‌മെന്റിനെതിരെ ഒളിയമ്പുമായി ഗൗതം ഗംഭീര്‍

മൂന്നാം മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് ധോനിയുടെ വയസന്‍ പട എങ്ങിനെ എത്തിയെന്നായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ക്രിക്കറ്റ് പ്രേമികളുടെ തിരച്ചില്‍. എന്നാല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ അതിന് വ്യക്തമായ ഉത്തരം നല്‍കുന്നു, ചെന്നൈ മാനേജ്‌മെന്റ് ധോനിയെ സ്വതന്ത്രനായി വിടുന്നു...

ധോനിയെ സ്വതന്ത്രനായി വിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നും ഇതാണ് ചെന്നൈയുടെ വിജയത്തിലേക്ക് നയിക്കുന്നത് എന്നുമാണ് ഗംഭീര്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തില്‍ എഴുതുന്നത്. ഡല്‍ഹിയുടെ നായക സ്ഥാനത്ത് നിന്നും എന്തുകൊണ്ട് പിന്മാറിയെന്നതില്‍ ഗംഭീര്‍ ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല.

ധോനിക്ക് ചെന്നൈ മാനേജ്‌മെന്റ് നല്‍കുന്ന സ്വാതന്ത്ര്യം എടുത്തു കാട്ടി ഡല്‍ഹി മാനേജ്‌മെന്റിന്റെ കൈകടത്തലിനെതിരെ ഗംഭീര്‍ പരോക്ഷ വിമര്‍ശനം നടത്തുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പണച്ചിലവുള്ള ബിസിനസാണ് ഐപിഎല്‍. ബാലന്‍സ് ഷീറ്റില്‍ എവിടേയും രേഖപ്പെടുത്താത്ത ഒന്നുകൂടിയുണ്ട്. ഈഗോ ആണ് അത്. 

ഐപിഎല്ലിന് പുറത്ത് വിജയം വരിച്ച ബിസിനസുകാരാണ് ഫ്രാഞ്ചൈസികളുടെ ഉടമകള്‍. കളിക്കാരെ പോലെ തന്നെ തോല്‍വികള്‍ അവരും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഒരു മികച്ച ടീമിനെതിരായ തോല്‍വി കളിക്കാര്‍ അംഗീകരിച്ചാലും അത് ടീം ഉടമകള്‍ അംഗീകരിക്കണമെന്നില്ല. ഇന്‍വസ്റ്റ്‌മെന്റിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കുന്ന അവരുടെ പ്രവര്‍ത്തികള്‍ ദയയില്ലാത്തതാണെന്നും ഗംഭീര്‍ പറയുന്നു. 

കളിക്കളത്തിലെ കാര്യത്തില്‍ ടീം ഉടമകള്‍ ഇടപെട്ടാല്‍ എന്തു ചെയ്യും? എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. എല്ലാ അര്‍ഥത്തിലും ധോനിയാണ് അവരുടോ ബോസ്. ഉടമകളുടെ ഭാഗത്ത് നിന്ന് ആരും തന്നെ കളിയുടെ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് എത്താറില്ലെന്ന് ധോനിയില്‍ നിന്ന തന്നെ താന്‍ അറിഞ്ഞിട്ടുണ്ടെന്ന് ഗംഭീര്‍ പറയുന്നു. 

നായക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം എന്തുകൊണ്ട് കളിക്കാനിറങ്ങിയില്ല എന്ന് പലരും എന്നോട് ചോദിച്ചു. എന്റെ ഉത്തരം ലളിതമാണ്. പ്ലേയിങ് ഇലവനില്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ ഞാന്‍ കളിക്കുമായിരുന്നു. ടീം കോമ്പിനേഷന്‍ ശരിയായി വരാതിരുന്നതും, റബാഡയും മോറിസും പരിക്കിനെ തുടര്‍ന്ന് പിന്മാറിയതുമെല്ലാമാണ് ഡല്‍ഹിയെ പിന്നോട്ടടിച്ചതെന്നും ഗംഭീര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com