നാല്‍പത് വയസുവരെ വിവാഹം കഴിക്കരുത്; ഹര്‍ദിക്കിന് ക്രുനാലിന്റെ ഉപദേശം

അപ്പോള്‍ മാത്രമേ, അവര്‍ പറയുന്നത് പോലെ നീ വളരുകയുള്ളു എന്നാണ് ക്രുനാല്‍ ഹര്‍ദിക്കിനോട് പറയുന്നത്
നാല്‍പത് വയസുവരെ വിവാഹം കഴിക്കരുത്; ഹര്‍ദിക്കിന് ക്രുനാലിന്റെ ഉപദേശം

40 വയസു വരെ വിവാഹത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല. ഹര്‍ദിക് പാണ്ഡ്യയ്ക്ക് സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ നല്‍കുന്ന ഉപദേശം ഇതാണ്. അപ്പോള്‍ മാത്രമേ, അവര്‍ പറയുന്നത് പോലെ നീ വളരുകയുള്ളു എന്നാണ് ക്രുനാല്‍ ഹര്‍ദിക്കിനോട് പറയുന്നത്. 

വാട്ട് ദി ഡക്ക് സീസണ്‍ 3ലായിരുന്നു ക്രുനാലിന്റെ വാക്കുകള്‍. വിവാഹത്തെ സംബന്ധിച്ച് എനിക്ക് ഹര്‍ദിക്കിന് ഒരു നിര്‍ദേശം മാത്രമേ നല്‍കുവാനുള്ളു. വിവാഹം കഴിക്കരുത്. നിനക്ക് കുറച്ചു നാളുകള്‍ക്ക് ശേഷം വിവാഹം കഴിക്കാം. പ്രായം നാല്‍പതിലെത്തുമ്പോഴാകാം എന്നുമാണ് ഹര്‍ദിക്കിന് ക്രുനാലിന്റെ നിര്‍ദേശം. പക്ഷേ ഹര്‍ദിക്ക് അതില്‍ കുടുങ്ങുന്ന ലക്ഷണമില്ല. 

ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുന്‍പ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ക്രുനാല്‍ പറയുന്നു. ഞാന്‍ അവന് ഒരുപാട് ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നാണ് അവന്‍ പറയുന്നത്. ചിലപ്പോള്‍ വഴക്കിട്ട് പോയി കഴിഞ്ഞാല്‍ രണ്ട് മൂന്ന് മണിക്കൂറത്തേക്ക് അവന്‍ മുറിയിലേക്ക് വരില്ല. കുട്ടിക്കാലത്ത് കരിബിയനെ പോലെയായിരുന്നു ഹര്‍ദിക്കിന്റെ രൂപപെന്നും ക്രുനാല്‍ പറയുന്നു. 

ഹര്‍ദിക്കിനെ കറുത്തവന്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ ഞങ്ങളുടെ അമ്മ അവരുമായി വഴക്കുണ്ടാക്കും. പക്ഷേ ഞാന്‍ എപ്പോഴും അമ്മയോട് പറയും, അമ്മ എന്തിനാണ് ദേഷ്യപ്പെടുന്നത്, ഇവന്‍ ശരിക്കും കറുപ്പല്ലേ എന്ന്. 

2003ല്‍ കെനിയന്‍ ടീം ഇന്ത്യയിലെത്തിയപ്പോഴുള്ള സംഭവത്തെ കുറിച്ചും ക്രുനാല്‍ പറയുന്നു. ടീം ബസിലേക്ക് കെനയിന്‍ താരങ്ങള്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ ചില കുട്ടികള്‍ ഓട്ടോഗ്രാഫ് ചോദിച്ചെത്തി. എന്നാല്‍ അവരാരും ഓട്ടോഗ്രാഫ് നല്‍കിയില്ല. പക്ഷേ ഹര്‍ദിക്കിന് മാത്രം നല്‍കി. ഹര്‍ദിക്ക് അവരുടെ നാട്ടുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഓട്ടോഗ്രാഫ് നല്‍കിയതെന്നും ക്രുനാല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com