എന്റെ കരിയര്‍ തീരുമാനിക്കുന്നത് അച്ഛനല്ല, മറ്റാരുമല്ല; റയലിലേക്കുള്ള ട്രാന്‍സ്ഫറില്‍ നെയ്മര്

നെയ്മറിന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് അദ്ദേഹത്തിന്റെ പിതാവാണെന്നുള്ള ധാരണകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം ഇപ്പോള്‍
എന്റെ കരിയര്‍ തീരുമാനിക്കുന്നത് അച്ഛനല്ല, മറ്റാരുമല്ല; റയലിലേക്കുള്ള ട്രാന്‍സ്ഫറില്‍ നെയ്മര്

നെയ്മര്‍ പിഎസ്ജി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ബ്രസീല്‍ സ്‌ട്രൈക്കറുടെ പിതാവ് റയലുമായി ബന്ധപ്പെട്ടതായിട്ടായിരുന്നു വാര്‍ത്തകള്‍. നെയ്മറിന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് 
അദ്ദേഹത്തിന്റെ പിതാവാണെന്നുള്ള ധാരണകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം ഇപ്പോള്‍. 

എന്റെ കരിയറിനെ സംബന്ധിക്കുന്ന ഒരു തീരുമാനവും എന്റെ പിതാവ് എടുത്തിട്ടില്ലെന്നാണ് നെയ്മര്‍ പറയുന്നത്. ഫുട്‌ബോളിനോട് ചേര്‍ന്നു പോകുന്ന മറ്റ് കാര്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കൊടുക്കുക. അതിലൂടെ എനിക്ക് എന്റെ പ്രൊഫഷനില്‍ പൂര്‍ണമായും ശ്രദ്ധ കൊടുക്കാന്‍ സാധിക്കുന്നതായും നെയ്മര്‍ പറയുന്നു. 

ബ്രസീലിയന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം. എനിക്ക് നിര്‍ദേശം ആരായാവുന്ന ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹമെന്നും നെയ്മര്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ 28 ഗോളുകളാണ് ക്ലബിന് വേണ്ടി നേടിയത്. കാലിന് പരിക്കേറ്റ് ഒടുവില്‍ നെയ്മര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മര്‍ പിഎസ്ജി വിട്ടേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. റയലിലേക്ക് നെയ്മര്‍ ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com