ഐലീഗിലേക്ക് കശ്മീര്‍ ചേരുവയും; ചരിത്രം കുറിച്ച് റയല്‍ കശ്മീര്‍ എഫ്‌സി

സെക്കന്‍ഡ് ഡിവിഷന്‍ ഫൈനലില്‍ ഹിന്ദുസ്ഥാന്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കശ്മീര്‍ എഫ്‌സി ചരിത്രം കുറിച്ചത്
ഐലീഗിലേക്ക് കശ്മീര്‍ ചേരുവയും; ചരിത്രം കുറിച്ച് റയല്‍ കശ്മീര്‍ എഫ്‌സി

ഐ ലീഗിലേക്ക് ജമ്മുകശ്മീര്‍ ചേരുവയും. ഹിന്ദുസ്ഥാന്‍ എഫ്‌സിയെ തോല്‍പ്പിച്ച് ഐലീഗ് സെക്കന്റ് ഡിവിഷന്‍ കിരീടം സ്വന്തമാക്കിയാണ് ഐലീഗിലേക്ക് യോഗ്യത നേടുന്ന ആദ്യ ജമ്മുകശ്മീരിയന്‍ ടീമായി റയല്‍ കശ്മീര്‍ എഫ്‌സി മാറിയിരിക്കുന്നത്. 

ബംഗളൂരുവില്‍ നടന്ന സെക്കന്‍ഡ് ഡിവിഷന്‍ ഫൈനലില്‍ ഹിന്ദുസ്ഥാന്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കശ്മീര്‍ എഫ്‌സി ചരിത്രം കുറിച്ചത്. ഹിന്ദുസ്ഥാന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കിയിരുന്നു എങ്കില്‍ പോലും കശ്മീര്‍ എഫ്‌സിക്ക ഐലീഗിലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നു. 

ഞങ്ങളുടെ ഈ സൈസിലുള്ള, ഇത്രയും ബഡ്ജറ്റ് മാത്രമുള്ള ഒരു ടീം ഐലീഗിലേക്ക് യോഗ്യത നേടുക എന്നാല്‍ അത് അത്ഭുതം തന്നെയാണെന്ന് റയല്‍ കശ്മീരിയുടെ പരിശീലകന്‍ ഡേവിഡ് റോബര്‍ട്‌സന്‍ പറയുന്നു. 22 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് കശ്മീര്‍ താഴ് വരയില്‍ നിന്നും ഒരു ടീം വമ്പന്‍ ലീഗിലേക്ക് യോഗ്യത നേടുന്നത്. 

മുന്നിലെത്തുന്ന പ്രതിബന്ധങ്ങളില്‍ ഒന്നും തളരാതെ മുന്നോട്ടു പോകുന്ന കശ്മീരി യുവാക്കളുടെ വിജയമാണ് ഇതെന്നായിരുന്നു റയല്‍ കശ്മീര്‍ എഫ്‌സി ഉടമകളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com