പിഎസ്ജിയിലേക്ക് പോകരുത്; ചേക്കേറാന്‍ ഇഷ്ടപ്പെടുന്ന ക്ലബ് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ അമ്മ

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ റയല്‍ വിടുമെന്ന സൂചന ക്രിസ്റ്റ്യാനോ നല്‍കിയതോടെ എവിടേക്കാകും പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഇനി ചേക്കേറുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം
പിഎസ്ജിയിലേക്ക് പോകരുത്; ചേക്കേറാന്‍ ഇഷ്ടപ്പെടുന്ന ക്ലബ് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ അമ്മ

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ റയല്‍ വിടുമെന്ന സൂചന ക്രിസ്റ്റ്യാനോ നല്‍കിയതോടെ എവിടേക്കാകും പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഇനി ചേക്കേറുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. അതിനിടയിലാണ് എവിടേക്ക് തന്റെ മകന്‍ ചേക്കേറുന്നതാണ് ഇഷ്ടം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ക്രിസ്റ്റ്യാനോയുടെ അമ്മ മുന്നോട്ടു വരുന്നത്. 

പാരിസ് എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്. ക്രിസ്റ്റ്യാനോ ബാലന്‍ ദി ഓര്‍ വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഞാന്‍ ഇവിടെ അവസാനമായി എത്തിയത്. അന്ന് ഇവിടെയുള്ളവരില്‍ നിന്നും നല്ല അനുഭവമാണ് ഉണ്ടായത്. എന്നാല്‍ പിഎസ്ജിയിലേക്ക് കളിക്കാനെത്താന്‍ ക്രിസ്റ്റ്യാനോ തീരുമാനിച്ചാല്‍ ഞാന്‍ അത് എതിര്‍ക്കില്ല. പക്ഷേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിപ്പോകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രിസ്റ്റിയാനോയുടെ അമ്മ ഡൊലോറസ് അവീറോ പറയുന്നത്. 

ഫ്രഞ്ച് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മകന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോയുടെ അമ്മ പ്രതികരിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ പിന്നീട് വ്യക്തത വരുത്തുവാനുള്ള ശ്രമവും ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. 

കളിക്കാരന്റെ വ്യക്തപരമായ വികാരങ്ങള്‍ ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാകാം. അല്ലെങ്കില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നിരിക്കാം ഞാന്‍ പറഞ്ഞതുമെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com