വര്‍ക്ക്ഔട്ടില്‍ വീണ്ടും ഞെട്ടിച്ച് കോഹ് ലി; ഞാന്‍ കൊതിക്കുന്നത് ഈ അവസരങ്ങള്‍ക്ക് വേണ്ടിയാണെന്നും നായകന്‍

അതിനിടയില്‍ ജിമ്മിലെ കോഹ് ലിയുടെ തകര്‍പ്പന്‍ കളിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്
വര്‍ക്ക്ഔട്ടില്‍ വീണ്ടും ഞെട്ടിച്ച് കോഹ് ലി; ഞാന്‍ കൊതിക്കുന്നത് ഈ അവസരങ്ങള്‍ക്ക് വേണ്ടിയാണെന്നും നായകന്‍

തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികളോടെ വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയിലും കോഹ് ലി തന്നെ ഇന്ത്യയുടെ ഹീറോയായി. സച്ചിനെ പിന്തള്ളി ഏകദിനത്തില്‍ വേഗത്തില്‍ പതിനായിരം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ് ലി തന്റെ പേരിലാക്കി. ഇനി വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയാണ് മുന്നിലുള്ളത്. അതിനിടയില്‍ ജിമ്മിലെ കോഹ് ലിയുടെ തകര്‍പ്പന്‍ കളിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

ഏകദിന പരമ്പരയ്ക്ക് ശേഷം ഇടവേള ലഭിച്ചപ്പോള്‍ തന്റെ പ്രിയപ്പെട്ട ലിഫ്റ്റ്‌സ്, ദി സ്‌നാച്ച് ചെയ്യുകയാണ് ഇന്ത്യന്‍ നായകന്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ കോഹ് ലി നല്‍കുന്ന ശ്രദ്ധ ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായി അറിയാം. കൂടുതല്‍ ശക്തനും, ദൃഡഗാത്രനുമാകാന്‍ ലഭിക്കുന്ന അവസരങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൊതിക്കുന്നത് എന്ന് പറഞ്ഞാണ് പുതിയ വര്‍ക്ക്ഔട്ട് വീഡിയോ കോഹ് ലി ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on

ഏകദിന കരിയറിലെ ഏഴാമത്തെ മാന്‍ ഓഫ് ദി മാച്ച് നേട്ടമായിരുന്നു വിന്‍ഡിസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ കോഹ് ലി സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും, യുവരാജ് സിങ്ങിനും ഒപ്പം കോഹ് ലി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com