ഷൊയ്ബിന്റെ കളി കാണാന്‍ സാനിയയ്‌ക്കൊപ്പം കുഞ്ഞ് ഇസാന്‍ ടിവിയ്ക്ക് മുന്നില്‍; ഇസാനു വേണ്ടി അമ്മ എഴുതിയ കുറിപ്പും ചിത്രവും വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2018 06:27 PM  |  

Last Updated: 03rd November 2018 06:27 PM  |   A+A-   |  

sania_tweet

സാനിയ മിര്‍സയും മകന്‍ ഇസാനുമൊന്നിച്ച് പാക്കിസ്ഥാന്‍-ന്യൂസീലന്‍ഡ് ട്വന്റി ട്വന്റി മത്സരം ആസ്വദിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. അമ്മയായി താനും മകനായി ഇസാനും ഈ ലോകത്തേക്ക് എത്തിയിട്ട് അഞ്ച് ദിവസമായെന്നും ഇതിനിടയില്‍ ബാബ ക്രിക്കറ്റ് കളിക്കുന്നതുവരെ ഞങ്ങള്‍ കണ്ടുകഴിഞ്ഞെന്നുമാണ് ട്വിറ്ററില്‍ ചിത്രത്തടൊപ്പം സാനിയ കുറിച്ചിരിക്കുന്നത്. 

തനിക്കും ഷൊയ്ബിനും ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും അമ്മയായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയുമായിരുന്നു താരം. ഇതിനേക്കാള്‍ വലിയ അനുഗ്രഹം വേറെയില്ലെന്നാണ് സാനിയയുടെ വാക്കുകള്‍. 

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒക്ടോബര്‍ 30നാണ് ഇസാന് ജന്മം നല്‍കിയത്. ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്ക് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ പങ്കിടുകയും ചെയ്തു. ആണ്‍കുട്ടിയാണ് പിറന്നതെന്നും സാനിയ പതിവ് പോലെ കരുത്തോടെ ഇരിക്കുന്നതായും സര്‍വശക്തന് നന്ദിയറിയിക്കുന്നതായും അദ്ദേഹം അന്ന് കുറിച്ചു. ഒപ്പം പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.