ഇതിഹാസത്തെ നിലംപരിശാക്കി ജോക്കോവിച്ച്; ഫൈനല്‍ കാണാതെ പാരിസ് മാസ്റ്റേഴ്‌സില്‍ നിന്ന്‌ ഫെഡറര്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2018 01:49 PM  |  

Last Updated: 04th November 2018 01:49 PM  |   A+A-   |  

 

 പാരിസ്: പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. മൂന്നാം സീഡുകാരനായ ഫെഡറര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചാണ് ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടം ടെന്നീസ് പ്രേമികളില്‍ ആവേശം നിറച്ചാണ് പൂര്‍ത്തിയായത്. സ്‌കോര്‍ 7-6,5-7,7-6.

പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടന്നെന്ന് തെളിയിക്കുന്നതായിരുന്നു ജോക്കോവിച്ചിന്റെ കരുത്തുറ്റ സെര്‍വുകള്‍. ഇരുവരും തമ്മില്‍ ഏറ്റമുട്ടിയ 47 ആം മത്സരമായിരുന്നുസെമിയിലേത്.

കളിക്കളത്തില്‍ കടുത്ത സമ്മദ്ദത്തില്‍ കാണപ്പെട്ട ഫെഡറര്‍ക്ക് താളം പിഴച്ചതോടെ ജോക്കോവിച്ച് കളി വരുതിയിലാക്കുകയായിരുന്നു. ഫെഡറര്‍ക്കെതിരെ സെര്‍ബ് താരം നേടുന്ന തുടര്‍ച്ചയായ നാലാം വിജയമാണിത്.