ഐഎസ്എല്ലില്‍ റഫറിമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നത്,തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി സന്ദേശ് ജിംഗാന്‍

തുടര്‍ച്ചയായ നാലു സമനിലകള്‍ക്കൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയേറ്റി വാങ്ങിയതിന് പിന്നാലെ റഫറിക്കെതിരെ സന്ദേശ് ജിംഗാന്‍
ഐഎസ്എല്ലില്‍ റഫറിമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നത്,തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; വിമര്‍ശനവുമായി സന്ദേശ് ജിംഗാന്‍

കൊച്ചി: തുടര്‍ച്ചയായ നാലു സമനിലകള്‍ക്കൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയേറ്റി വാങ്ങിയതിന് പിന്നാലെ റഫറിക്കെതിരെ സന്ദേശ് ജിംഗാന്‍. ഐഎസ്എല്ലില്‍ റഫറിമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ് എന്ന് തോല്‍വിക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിംഗാന്‍ വിമര്‍ശിച്ചു. റഫറിമാര്‍  തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊച്ചിയില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ആദ്യപകുതിയില്‍ ബംഗളൂരുവിനായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും (17), ബ്ലാസ്‌റ്റേഴ്‌സിനായി സ്ലാവിസ സ്‌റ്റോയനോവിച്ചും (30, പെനല്‍റ്റി) ലക്ഷ്യം കണ്ടപ്പോള്‍, രണ്ടാം പകുതിയില്‍ സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ച് (80) വഴങ്ങിയ സെല്‍ഫ് ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചത്. ഇതോടെ, കഴിഞ്ഞ സീസണില്‍ മാത്രം ഐഎസ്എല്ലില്‍ അരങ്ങേറിയ ബംഗളൂരുവിനെതിരെ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും തോറ്റു മടങ്ങി ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ പുതുവര്‍ഷത്തലേന്ന് ഇതേ വേദിയില്‍ ബംഗളൂരുവുമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. ഇതിനു പിന്നാലെയാണ് അന്നത്തെ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ കസേര തെറിച്ചതും ഡേവിഡ് ജയിംസ് പകരക്കാരനായി എത്തിയതും.

അഞ്ചു മല്‍സരങ്ങളില്‍നിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്‌സി, 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആദ്യ തോവല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ, ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com