ജോസു ഐഎസ്എല്ലിലേക്ക് മടങ്ങി എത്തുന്നു, ബ്ലാസ്‌റ്റേഴ്‌സിന് മിസ് ചെയ്‌തേക്കും

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്ലിലേക്ക് മടങ്ങി എത്തിയേക്കും
ജോസു ഐഎസ്എല്ലിലേക്ക് മടങ്ങി എത്തുന്നു, ബ്ലാസ്‌റ്റേഴ്‌സിന് മിസ് ചെയ്‌തേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ജോസു ഐഎസ്എല്ലിലേക്ക് തിരികെ എത്തുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്ലിലേക്ക് മടങ്ങി എത്തിയേക്കും. എന്നാല്‍ തന്റെ പഴയ തട്ടകമായ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ആയിരിക്കുമോ ജോസു വരികയെന്ന് വ്യക്തമല്ല. 

കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ താരങ്ങളുടെ ക്വാട്ട നിറഞ്ഞു കഴിഞ്ഞു. ഏഴ് വിദേശ താരങ്ങള്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ട്. ഈ ഏഴില്‍ ഏതെങ്കിലും താരങ്ങള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടാല്‍ മാത്രമായിരിക്കും ജോസുവിന് തിരികെ മഞ്ഞക്കുപ്പായത്തിലേക്ക് എത്താനാവുക. 

മാത്രമല്ല, നിലവില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം 17.5 കോടി രൂപയിലെത്തി. ജോസു ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തണം എങ്കില്‍ ഒരു കൂടി രൂപയില്‍ അധികം പ്രതിഫലം കൈപ്പറ്റുമെന്ന് വ്യക്തം. അങ്ങിനെ വരുമ്പോള്‍ ഐഎസ്എല്‍ നിഷ്‌കരിഷിക്കുന്ന പരിധിയില്‍ അധികമാകും താരങ്ങള്‍ക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മുടക്കുന്ന തുക. 

ഇന്‍വെന്റ്ീവ് സ്‌പോര്‍ട്‌സിനൊപ്പം ജോസു കരാറിലെത്തിയതിന് പിന്നാലെയാണ് താരം ഐഎസ്എല്ലിലേക്ക് മടങ്ങി എത്തുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നത്. രണ്ട് സീസണുകളില്‍ ജോസു ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി പന്തുതട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com