130 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്താലും പ്രശ്‌നമില്ല; രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ വെള്ളം കുടിക്കും ലഖ്‌നൗവില്‍

ണ്‍ ഒഴുകാത്ത പിച്ചാണ് അവിടെ ലഖ്‌നൗ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്
130 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്താലും പ്രശ്‌നമില്ല; രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ വെള്ളം കുടിക്കും ലഖ്‌നൗവില്‍

ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെന്നാണ് പറയാറ്. പക്ഷേ ഇന്ത്യ-വിന്‍ഡിസ് രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാര്‍ കളി നിയന്ത്രിക്കുമെന്നാണ് ലോക്കല്‍ ക്യുറേറ്റര്‍ പറയുന്നത്. റണ്‍ ഒഴുകാത്ത പിച്ചാണ് അവിടെ ലഖ്‌നൗ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 

സ്പിന്‍ ചുഴികള്‍ ഒളിച്ചു കിടക്കുന്ന ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തിലെ പിച്ചില്‍ 130 റണ്‍സ് ചെയ്‌സ്‌ ചെയ്യുക പോലും ദുഷ്‌കരമാകും. സ്ലോ ബൗണ്‍സിങ് വിക്കറ്റില്‍ തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കായിരിക്കും പിച്ചില്‍ നിന്നും നേട്ടമുണ്ടാക്കാനാവുക.

ഒഡീഷയിലെ ബോലന്‍ഗിറില്‍ നിന്നുമുള്ള മണ്ണ ഉപയോഗിച്ചാണ് പിച്ച് തയ്യാറാക്കിയത്. സ്ലോ പിച്ച് ഒരുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. വലിയ ഷോട്ടുകള്‍ ഉതിര്‍ക്കാനും, സ്‌ക്വയര്‍ ബൗണ്ടറികള്‍ കണ്ടെത്താനും ബാറ്റ്‌സ്മാന്‍മാന്‍ ഇവിടെ വിഷമിക്കും.

മഞ്ഞ് വീഴ്ചയും കളിയെ സ്വാധീനിക്കും. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ബൗണ്ടറിയിലേക്ക് പായവെ ബോളിന്റെ വേഗം കുറയും. റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കുറെ ഓടേണ്ടി വരുമെന്ന് ചുരുക്കം. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ ട്വന്റി20യും റണ്‍ മഴ തീര്‍ക്കാതെ ആരാധകരെ നിരാശരാക്കിയിരുന്നു. 108 റണ്‍സിന് വിന്‍ഡിസ് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 17.5 ഓവറില്‍ ജയം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com