ക്രിസ്റ്റ്യാനോയുടെ ഗതി തന്നെ സലയ്ക്കും, വിമര്‍ശനവുമായി ആരാധകര്‍

ലോക ഫുട്‌ബോളിലെ തങ്ങളുടെ അഭിമാന താരത്തെ ആദരിച്ച് ഈജിപ്ത് ഒരു പ്രതിമ നിര്‍മിച്ചു.ആ പ്രതിമയാണ് ഇപ്പോള്‍ പ്രശ്‌നം
ക്രിസ്റ്റ്യാനോയുടെ ഗതി തന്നെ സലയ്ക്കും, വിമര്‍ശനവുമായി ആരാധകര്‍

കെയ്‌റോ: ഈജിപ്ത് എന്ന് കേട്ടാല്‍ ഇപ്പോള്‍ പലരുടേയും മനസില്‍ തെളിയുക ചുരുളന്‍ മുടിക്കാരനായ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയാണ്. ലോക കപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തത്‌ ഉള്‍പ്പെടെ ആഘോഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ സല ഈജിപ്തുകാര്‍ക്ക് കൊടുത്തു. ലോക ഫുട്‌ബോളിലെ തങ്ങളുടെ അഭിമാന താരത്തെ ആദരിച്ച് ഈജിപ്ത് ഒരു പ്രതിമ നിര്‍മിച്ചു. പക്ഷേ ആ പ്രതിമയാണ് ഇപ്പോള്‍ പ്രശ്‌നക്കാരന്‍.

ഈജിപ്തിലെ ഇന്റര്‍നാഷണല്‍ യൂത്ത് മീറ്റില്‍ തിങ്കളാഴ്ചയാണ് സലയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. പക്ഷേ അതിനടിയില്‍ സലയെന്ന് എഴുതി വയ്ക്കാതെ ആര്‍ക്കും മനസിലാവില്ല, അത് സലയാണെന്ന്. ചുരുളന്‍ മുടി വിടര്‍ത്തിയ വലിയ തലയും, ചെറിയ കൈകളും ഉടലുമായി  നില്‍ക്കുന്നതാണ് പ്രതിമ. 

ചെടിച്ചെട്ടി എന്ന തോന്നിക്കുന്ന വസ്തുവിലാണ് സലയുടെ പ്രതിമ നില്‍ക്കുന്നത്. സലയുമായി സാമ്യം ഒന്നും ഇല്ലാത്ത പ്രതിമയെ, മറ്റ് ചുരുളന്‍ മുടിക്കാരുമെല്ലാമായി താരതമ്യം ചെയ്യുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരിപ്പോള്‍. എന്നാല്‍ ഈ ശില്‍പനിര്‍മാണത്തെ കുറിച്ച് പഠിപ്പിക്കുന്നതിന് വേണ്ടി നിര്‍മിച്ച പ്രതിമയാണ് ഇതെന്നാണ് ഇതിന്റെ ശില്‍പി മയ് അബ്ദുല്ലയുടെ നിലപാട്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമയും ഇതിന് സമാനമായ നിലയില്‍ നിര്‍മിച്ചിരുന്നു. ക്രിസ്റ്റ്യാനോ ചിരിച്ചു നില്‍ക്കുന്ന മുഖം മാത്രമായിരുന്നു ആ പ്രതിമ എങ്കിലും ക്രിസ്റ്റ്യാനോയുടെ മുഖവുമായി അതിന് യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com