നെഹ്‌റയെ ഡാന്‍സ് പഠിപ്പിച്ച് മകന്‍, ഒപ്പം കളിച്ച് യുവരാജ് സിങ്ങും

ബാക്ക്പ്പാക്ക് ഡാന്‍സ് ചലഞ്ചിനാണ് നെഹ്‌റയുടെ മകന്‍ നെഹ്‌റയേയും യുവിയേയും വെല്ലുവിളിക്കുന്നത്
നെഹ്‌റയെ ഡാന്‍സ് പഠിപ്പിച്ച് മകന്‍, ഒപ്പം കളിച്ച് യുവരാജ് സിങ്ങും

കളിക്കളത്തിലെ സൗഹൃദം പുറത്തും തങ്ങള്‍ പുറത്തും നിലനിര്‍ത്തുന്നുണ്ടെന്ന് യുവരാജും ആശിഷ് നെഹ്‌റയും സഹീര്‍ ഖാനുമെല്ലാം പലപ്പോഴും ആരാധകരോടായി പറഞ്ഞിരുന്നു. ഇവരുടെ കൂടിച്ചേരലിന് ഇടയിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. മകനൊപ്പം നെഹ്‌റയുടേയും യുവിയുടേയും ഡാന്‍സ്...

ബാക്ക്പ്പാക്ക് ഡാന്‍സ് ചലഞ്ചിനാണ് നെഹ്‌റയുടെ മകന്‍ നെഹ്‌റയേയും യുവിയേയും വെല്ലുവിളിക്കുന്നത്. ഇതിലും വലിയത് കളിക്കളത്തില്‍ നേരിട്ടിട്ടുണ്ട്. പിന്നെയാണോ ഇതെന്നാണ് പറഞ്ഞ് ആ ചലഞ്ച് ഏറ്റെടുക്കുകയാണ് നെഹ്‌റയും യുവിയും. യുവിയുടേയും നെഹ്‌റയുടേയും ഡാന്‍സ് കണ്ട് മകന് ചിരിയടക്കാനും വയ്യ. 

മകന്‍ ആരുഷ് നെഹ്‌റയാണ് ഇരുവരേയും ഡാന്‍സ് പഠിപ്പിക്കുന്നത്. പിന്നെ മൂന്ന് പേരും ഒരുമിച്ച് കളിക്കുന്നു. യുവരാജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. സഹീറിനൊപ്പം യുവിയും നെഹ്‌റയും ജന്മദിനം തകര്‍ത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ എത്തിയതിന് പിന്നാലെയാണ് ഇവരുടെ സൗഹൃദം വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും ആരാധകരുടെ മുന്നിലേക്കെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yuvraj Singh (@yuvisofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com