പ്രതിഫലത്തില്‍ ഉടക്കി ഡല്‍ഹിയില്‍ എത്തി, ഡല്‍ഹി നല്‍കുന്ന പ്രതിഫലം എത്രയാണ്? 

എന്നാല്‍ സണ്‍റൈസേഴ്‌സ് നല്‍കുന്നതില്‍ നിന്നും ഒരു കോടി രൂപ മാത്രമാണ് കൂടുതലായി പഞ്ചാബ് വാഗ്ദാനം ചെയ്തത്
പ്രതിഫലത്തില്‍ ഉടക്കി ഡല്‍ഹിയില്‍ എത്തി, ഡല്‍ഹി നല്‍കുന്ന പ്രതിഫലം എത്രയാണ്? 

ഒടുവില്‍ ധവാന്‍ സ്വന്തം തട്ടകത്തിലേക്ക് മടങ്ങി എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കുന്ന പ്രതിഫലത്തെ ചൊല്ലിയുള്ള അകല്‍ച്ചയാണ് ക്ലബ് വിടലിലേക്ക് ധവാനെ എത്തിച്ചത്. ആ കാര്യം സണ്‍റൈസേഴ്‌സും സ്ഥിരീകരിച്ചു. അങ്ങിനെ പ്രതിഫലത്തില്‍ ഉടക്കി ടീം വിടുന്ന ധവാന്,  ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് വാഗ്ധാനം ചെയ്തിരിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകരുടെ കൗതുകം. 

ധവാന്റെ പ്രതിഫല തുക എത്രയെന്നതില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല. 12.5 കോടി രൂപയായിരുന്നു രണ്ട് വര്‍ഷം മുന്‍പ് ധവാന്റെ ഐപിഎല്‍ പ്രതിഫലം. എന്നാല്‍ 5.2 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്‌സ് ആര്‍ടിഎം കാര്‍ഡിലൂടെ ധവാനെ ടീമില്‍ നിലനിര്‍ത്തിയത്. 

സണ്‍റൈസേഴ്‌സ് വിടാന്‍ ഒരുങ്ങിയപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു ധവാനില്‍ താ്ത്പര്യം പ്രകടിപ്പിച്ച് ആദ്യം എത്തിയത്. എന്നാല്‍ സണ്‍റൈസേഴ്‌സ് നല്‍കുന്നതില്‍ നിന്നും ഒരു കോടി രൂപ മാത്രമാണ് കൂടുതലായി പഞ്ചാബ് വാഗ്ദാനം ചെയ്തത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് വാഗ്ദാനം ചെയ്തതില്‍ നിന്നും വലിയ വ്യത്യാസമില്ല ഡല്‍ഹി വാഗ്ദാനം ചെയ്ത തുക എന്നാണ് റിപ്പോര്‍ട്ട്. 

2018ലെ ലേലത്തിന് മുന്നോടിയായി 15 കോടി രൂപയ്ക്കാണ് പന്തിനെ ഡല്‍ഹി ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ക്രിസ് മോറിസിന് 11 കോടിയും, ശ്രേയസ് അയ്യര്‍ക്ക് ഏഴ് കോടിയുമാണ് ഡല്‍ഹി നല്‍കുന്നത്. ധവാന് പകരമായി ഡല്‍ഹി സണ്‍റൈസേഴ്‌സിന് നല്‍കിയിരിക്കുന്നത് വിജയ് ശങ്കര്‍, അഭിഷേക് വര്‍മ, ഷഹ്ബാസ് നദീം എന്നിവരെയാണ്, 6.95 കോടി രൂപയുടെ കൈമാറ്റം. അങ്ങിനെ വരുമ്പോള്‍ ഏഴ് കോടി രൂപയ്ക്കടുത്തായിരിക്കും ധവാന്റെ ഡല്‍ഹിയിലെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com