അത് ടെയ്‌ലറുടെ ജോലിയല്ല, അമ്പയര്‍മാര്‍ നോക്കിക്കോളും; ടെയ്‌ലറും സര്‍ഫ്രാസും തമ്മില്‍ പോര്‌

26ാമത്തെ ഓവറിലായിരുന്നു ഐസിസി വിലക്കിയിരിക്കുന്ന ദൂസ് രയാണ് മുഹമ്മദ് ഹഫീസ് എറിയുന്നതെന്ന ആരോപണവുമായി ടെയ്‌ലര്‍ എത്തിയത്
അത് ടെയ്‌ലറുടെ ജോലിയല്ല, അമ്പയര്‍മാര്‍ നോക്കിക്കോളും; ടെയ്‌ലറും സര്‍ഫ്രാസും തമ്മില്‍ പോര്‌

പാക്കിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ഏകദിനത്തിന് ഇടയില്‍ നാടകീയ സംഭവങ്ങള്‍. പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ ബൗളിങ് ആക്ഷനെ റോസ് ടെയ്‌ലര്‍ ചോദ്യം ചെയ്തതോടെ പാക് താരങ്ങള്‍ പ്രതിഷേധവുമായി എത്തിയതോടെ കളിക്കളത്തിലെ ചൂടേറി. 

കീവീസ് ഇന്നിങ്‌സിന്റെ 26ാമത്തെ ഓവറിലായിരുന്നു ഐസിസി വിലക്കിയിരിക്കുന്ന ദൂസ് രയാണ് മുഹമ്മദ് ഹഫീസ് എറിയുന്നതെന്ന ആരോപണവുമായി ടെയ്‌ലര്‍ എത്തിയത്. ഓഫ് ബ്രേക്ക് ആക്ഷനിലൂടെ എറിയുന്ന ലെഗ് ബ്രേക്കിനെതിരെ ടെയ്‌ലര്‍ അമ്പയര്‍മാരോട് പരാതിപ്പെട്ടു. 

ടെയ്‌ലറുടെ വാക്കുകള്‍ തള്ളിയ അമ്പയര്‍മാര്‍ കീവീസ് താരത്തോട് ബാറ്റിങ് തുടരാന്‍ ആവശ്യപ്പെട്ടു. ബൗളിങ് ആക്ഷന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിട്ട താരമാണ് പാക്കിസ്ഥാന്റെ പാര്‍ട് ടൈം ഓഫ് സ്പിന്നറായ ഹഫീസ്. 

ഹഫീസിന്റെ ബൗളിങ് ആക്ഷനില്‍ പ്രശ്‌നമുണ്ട് എങ്കില്‍ അതില്‍ തീരുമാനം എടുക്കേണ്ട ജോലി ടെയ്‌ലര്‍ക്കില്ലെന്ന് പാക് നായകന്‍ പറഞ്ഞു. ബാറ്റിങ്ങില്‍ ശ്രദ്ധിക്കുക മാത്രമാണ് ടെയ്‌ലര്‍ ചെയ്യേണ്ടത്. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പില്‍ നിന്നുമുള്ള പ്രതികരണമല്ല ടെയ്‌ലറില്‍ നിന്നുമുണ്ടായത്. കളിക്കിടെ രണ്ടോ മൂന്നോ വട്ടം ടെയ്‌ലര്‍ ഇത് തന്നെ പറയുന്നുണ്ടായിരുന്നു. അമ്പയര്‍മാരുടെ ജോലിയാണത്. ഹഫീസിന്റെ ബൗളിങ് ആക്ഷനില്‍ കുഴപ്പം ഒന്നുമില്ല. ടെയ്‌ലര്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് എന്നും പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com