ആ പ്രതിമ കണ്ട് സല ഞെട്ടിയില്ല, ലിവര്‍പൂള്‍ താരം പ്രതികരിച്ചത് ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2018 12:56 PM  |  

Last Updated: 08th November 2018 12:56 PM  |   A+A-   |  

mohamed-salah

ആ പ്രതിമ കണ്ട് സല പോലും ഞെട്ടും എന്നായിരുന്നു ആരാധകര്‍ കരുതിയത്. പക്ഷേ അങ്ങിനെയല്ല കാര്യങ്ങള്‍ എന്നാണ് പ്രതിമയുടെ ശില്‍പിയായ മയ് അബ്ദല്ല പറയുന്നത്. ആ പ്രതിമ നിര്‍മിച്ചതിന് തന്നെ വിളിച്ച് അഭിനന്ദിക്കുകയാണ് സല ചെയ്തത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നവരോട് മയ് പറയുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈജിപ്തിലെ വേള്‍ഡ് യൂത്ത് ഫോറത്തില്‍ സലയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. സലയുമായി രൂപസാദൃശ്യമില്ലെന്ന് പറഞ്ഞ് വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ചുരുളന്‍ മുടിയുള്ള വലിയ തലയും, ചെറിയ കൈകളും ഉടലുമായിട്ടായിരുന്നു പ്രതിമ. 

നമ്മുടെ ഹീറോ എന്നോട് ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. ആ പ്രതിമ നിര്‍മിച്ചതിന് എന്നെ അഭിനന്ദിക്കുകയും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നും പറഞ്ഞു. എന്റെ പേജില്‍ കയറി എന്റെ എല്ലാ വര്‍ക്കുകളും കണ്ടു. അദ്ദേഹത്തിന്റെ വീട്ടില്‍ വയ്ക്കുന്നതിനായി ഒരു പ്രതിമ കൂടി നിര്‍മിച്ചു നല്‍കാന്‍ സല ആവശ്യപ്പെട്ടുവെന്നും പ്രതിമയുടെ ശില്‍പി പറയുന്നു.