കോഹ് ലി വിവാദത്തിന് പിന്നില്‍ അജണ്ടയെന്ന് കൈഫ്; വീഡിയോ പരിശോധിക്കുമെന്ന് ബിസിസിഐ

രാജ്യം വിട്ടുപോകാന്‍ ആരാധകനോട് കോഹ് ലി നിര്‍ദേശിച്ച സംഭവം സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതി പരിഗണിക്കും
കോഹ് ലി വിവാദത്തിന് പിന്നില്‍ അജണ്ടയെന്ന് കൈഫ്; വീഡിയോ പരിശോധിക്കുമെന്ന് ബിസിസിഐ

ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകാന്‍ ആരാധകനോട് കോഹ് ലി നിര്‍ദേശിച്ച സംഭവം സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതി പരിഗണിക്കും. വിവാദ പരാമര്‍ശത്തില്‍ കോഹ് ലിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തീരിമാനം. 

ആ വിവാദ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. വിഷയത്തില്‍ ബിസിസിഐയുടെ ഭരണാധികാര സമിതി ഇടപെടും എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നായകന് നേരെയുള്ള വിമര്‍ശനം ശക്തമാകുന്നതിന് ഇടയില്‍ താരത്തെ പിന്തുണച്ച് മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു. 

നിങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ച് കോഹ് ലിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് എന്നാണ് കൈഫ് പ്രതികരിച്ചത്. വിദേശ താരങ്ങളോടുള്ള ആരാധന കോഹ് ലി നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതികരണം ഒരു പ്രത്യേക സന്ദര്‍ഭത്തിലുള്ളഥാണ്. മോശമായി ചിത്രീകരിക്കാന്‍ ലക്ഷ്യം വയ്ക്കുന്നതാണ് ചിലരുടെ നയമെന്നും കൈഫ് ട്വീറ്റ് ചെയ്തു. 

തന്റെ ഔദ്യോഗിക ആപ്ലിക്കേഷന്റെ പ്രൊമേഷന്‍ വീഡിയോയിലായിരുന്നു കോഹ് ലിയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലണ്ട് ഓസീസ് ബാറ്റ്‌സ്മാന്‍മാരെയാണ് തനിക്ക് ഇഷ്ടം എന്ന ആരാധകന്റെ കമന്റിന് മറുപടി നല്‍കിയാണ് കോഹ് ലി വിവാദത്തില്‍പ്പെട്ടത്. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കൂ എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com