ജഡേജയുടെ 'മാന്‍ ഓഫ് ദ മാച്ച്' ദേ കുപ്പത്തൊട്ടിയില്‍...ഈ ചിത്രം പറയും എല്ലാം

ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ നല്‍കണമെന്നും അല്ലാതെ മറ്റുള്ളവര്‍ക്ക് ബാധ്യതയാവുന്ന സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും ബിസിസിഐയോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡേജയുടെ 'മാന്‍ ഓഫ് ദ മാച്ച്' ദേ കുപ്പത്തൊട്ടിയില്‍...ഈ ചിത്രം പറയും എല്ലാം

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് പ്രേമികളെ സാക്ഷിയാക്കി രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയ മാന്‍ ഓഫ് ദ മാച്ച് കാര്‍ഡ് മാലിന്യക്കൂമ്പാരത്തില്‍. ഇന്ത്യാ- വെസ്റ്റിന്‍ഡീസ് കളി കഴിഞ്ഞ് ടീമുകള്‍ മടങ്ങിയപ്പോഴാണ് കാര്‍ഡ് ഉപേക്ഷിക്കപ്പെട്ടത്. കോര്‍പറേഷന്‍ ജീവനക്കാരനായ ജയനാണ് ഇത് ലഭിച്ചത്. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായാണ് പ്രകൃതിയെന്ന ഫേസ്ബുക്കില്‍ പേജില്‍ നിന്നും ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ നല്‍കണമെന്നും അല്ലാതെ മറ്റുള്ളവര്‍ക്ക് ബാധ്യതയാവുന്ന സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും ബിസിസിഐയോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുമ്പോള്‍ പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ബോര്‍ഡ് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പില്‍ പറയുന്നു. 

 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ധോണിയെയും കോഹ്ലിയെയും രവീന്ദ്ര ജഡേജയേയും  പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com