ആരാധകര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം കോഹ് ലിക്കുമുണ്ട്; നായകന് പിന്തുണയുമായി സെവാഗും സഹീറും

അഭിപ്രായ സ്വാതന്ത്ര്യം  കോഹ് ലിക്കും ആരാധകര്‍ക്കും ഒരേപോലെയാണ് എന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്
ആരാധകര്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം കോഹ് ലിക്കുമുണ്ട്; നായകന് പിന്തുണയുമായി സെവാഗും സഹീറും

ആരാധകനോട് രാജ്യം വിടാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ കോഹ് ലിക്ക് പിന്തുണയുമായി വീരേന്ദര്‍ സെവാഗും, സഹീര്‍ ഖാനും. അഭിപ്രായ സ്വാതന്ത്ര്യം  കോഹ് ലിക്കും ആരാധകര്‍ക്കും ഒരേപോലെയാണ് എന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. 

അഭിപ്രായ സ്വാതന്ത്ര്യം ആരാധകര്‍ക്കും കോഹ് ലിക്കും ഒരുപോലെയുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഈ സംഭവത്തില്‍ താന്‍ പറഞ്ഞതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കോഹ് ലി അങ്ങിനെയൊരു വിശദീകരണം നല്‍കിയത് എന്നും സഹീര്‍ പറയുന്നു. 

എല്ലാവര്‍ക്കും അവരവരുടെ ചിന്തകള്‍ക്ക് അനുസരിച്ച് സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും പറഞ്ഞു. ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ഉണ്ട്. അതുപോലെയ തന്നെ അവകാശം കളിക്കാര്‍ക്കുമുണ്ട്. മാധ്യമങ്ങളാണ് ഈ സംഭവത്തെ വലുതാക്കുന്നതെന്നും വിവാദം സൃഷ്ടിക്കുന്നതെന്നുമാണ് സെവാഗിന്റെ വാക്കുകള്‍. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലണ്ട് ഓസീസ് ബാറ്റ്‌സ്മാന്‍മാരോടാണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞ ആരാധകന് കോഹ് ലി നല്‍കിയ മറുപടിയാണ് വിവാദമായത്. ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍  അല്ല ജീവിക്കേണ്ടത് എന്നായിരുന്നു കോഹ് ലിയുടെ മറുപടി. 

വിവാദം കനത്തതോടെ കോഹ് ലി വിശദീകരണവുമായി എത്തി. ഈ ഇന്ത്യന്‍ താരങ്ങള്‍ എന്ന് പറഞ്ഞുള്ള കമന്റിന് മറുപടി പറയുകയായിരുന്നു താന്‍ എന്നാണ് കോഹ് ലി പിന്നീട് ട്വിറ്ററില്‍ കുറിച്ചത്. ഇതിത്ര കാര്യമായി എടുക്കേണ്ടതില്ലെന്നും കോഹ് ലി ആരാധകരോടായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com