എന്റെ പക്കലുള്ളത് 70 ബൈക്കുകള്‍, അതില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ വെളിപ്പെടുത്തി ധോനി

ഇപ്പോള്‍ തന്റെ പക്കലുള്ള ബൈക്ക് ശേഖരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ നായകന്‍
എന്റെ പക്കലുള്ളത് 70 ബൈക്കുകള്‍, അതില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ വെളിപ്പെടുത്തി ധോനി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ബൈക്കുകളോടുള്ള ഭ്രാന്ത് ആരാധകര്‍ക്കെല്ലാം അറിയാം. ധോനിയുടെ ബൈക്ക് ശേഖരം കണ്ട് ആരാധകര്‍ പലവട്ടം ഞെട്ടിയിട്ടുമുണ്ട്. ഇപ്പോള്‍ തന്റെ പക്കലുള്ള ബൈക്ക് ശേഖരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ നായകന്‍. 

70 ബൈക്കുകളാണ് എനിക്കൊപ്പമുള്ളത്. കവസാക്കി നിഞ്ജയാണ് അവയില്‍ ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്ന്. ഹാര്‍ലി ഡേവിഡ്‌സന്‍ മുതല്‍ ദുകാതി വരെ നീളുന്ന മോട്ടോര്‍സൈക്കിള്‍ ശേഖരത്തിലെ അംഗങ്ങള്‍. ദക്ഷിണ കിഴക്കേ ഏഷ്യയില്‍ ധോനിയുടെ കൈകളില്‍ മാത്രമുള്ള ബൈക്കുമുണ്ട്, കൊണ്‍ഫഡറേറ്റ് എക്‌സ്132 ഹെല്‍കാറ്റ്

ഇന്ത്യ സിമന്റ്‌സിന്റെ ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോഴായിരുന്നു ധോനിയുടെ പ്രതികരണം. റാഞ്ചിയിലെ ധോനിയുടെ വീട്ടില്‍ നിന്നും 7-8 കിലോമീറ്ററാണ് റാഞ്ചി സ്‌റ്റേഡിയത്തിലേക്കുള്ളത്. ബൈക്കിലാണ് ധോനി ഇവിടെ എത്താറ്. എങ്ങിനെ മീഡിയയുടെ കണ്ണുവെട്ടിച്ച് ഇങ്ങനെ പായുന്നു എന്ന ചോദ്യത്തിന്, താന്‍ ഹെല്‍മെറ്റ് ധരിക്കാറുണ്ടെന്നാണ് ധോനിയുടെ മറുപടി.

ഇന്ത്യാ സിമന്റ്‌സിലെ സന്ദര്‍ശനം സിമന്റ് നിര്‍മാണത്തെ കുറിച്ചുള്ള അറിവ് തനിക്ക് തരുന്നുവെന്ന് ധോനി പറയുന്നു. ഇന്ത്യാ സിമന്റ്‌സില്‍ മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റാണ് ധോനി. എന്നാല്‍ ഇന്ത്യന്‍ ടീമിനേക്കാള്‍ ഐപിഎല്ലിന് ധോനി പ്രാധാന്യം നല്‍കുന്നതിന്റെ തെളിവാണ് ഇന്ത്യാ സിമന്റ്‌സിന്റെ ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്തത് എന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com