ഞാന്‍ പറയാത്ത കാര്യങ്ങളെന്ന് വിനീത്, ആരാധകരുമായി ഒരു പ്രശ്‌നവുമില്ലെന്ന് അനസ്‌

പറയാനുള്ള കാര്യങ്ങള്‍ വിനീത് വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ടര്‍ അങ്ങിനെ എഴുതിയത് എന്തിനാണെന്ന് അറിയില്ലെന്നും അനസ് പറഞ്ഞു
ഞാന്‍ പറയാത്ത കാര്യങ്ങളെന്ന് വിനീത്, ആരാധകരുമായി ഒരു പ്രശ്‌നവുമില്ലെന്ന് അനസ്‌

ആരാധകരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര താരം സി.കെ.വിനീത് തള്ളിപ്പറഞ്ഞുവെന്ന ആരോപണത്തില്‍ വിനീതിന് പിന്തുണയുമായി സഹതാരം അനസ് എടത്തൊടിക്ക. ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീത് എന്ന് അനസ് പറഞ്ഞു. 

പറയാനുള്ള കാര്യങ്ങള്‍ വിനീത് വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ടര്‍ അങ്ങിനെ എഴുതിയത് എന്തിനാണെന്ന് അറിയില്ലെന്നും അനസ് പറഞ്ഞു. ദേശീയ മാധ്യമത്തില്‍ വിനിതിന്റെ അഭിമുഖം എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആരാധകര്‍ വിനീതിനെതിരെ തിരിയുകയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ലാ അത് എന്നും, ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലാ എന്നുമായിരുന്നു വിനീതിന്റെ പ്രതികരണം.

മോശം സമയങ്ങളില്‍ ടീമിനൊപ്പം നില്‍ക്കാത്തവര്‍ നല്ല ആരാധകരല്ല എന്ന് വിനീത് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ബംഗളൂരുവിനെതിരെ കൊച്ചിയില്‍ നടന്ന കളിക്ക് പിന്നാലെ വിനീതിന്റേതെന്ന പേരില്‍ വന്ന പ്രതികരണം ആരാധകരെ പ്രകോപിപ്പിച്ചു. ആരാധകര്‍ വിനീതിനെതിരെ വന്നതോടെ താരം ക്ലബ് വിട്ടേക്കുമെന്ന രീതിയില്‍ വരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com