ബിഗ് ഹിറ്റുകള്‍ വയറ് കൊളുത്തിപ്പിടുത്തം ഒഴിവാക്കാന്‍; കളിക്കിടെ കണ്ടെത്തിയ വഴിയെന്ന് ഹര്‍മന്‍പ്രീത്

സിംഗിള്‍സും ഡബിള്‍സുമെല്ലാം ഓടിയെടുക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ്
ബിഗ് ഹിറ്റുകള്‍ വയറ് കൊളുത്തിപ്പിടുത്തം ഒഴിവാക്കാന്‍; കളിക്കിടെ കണ്ടെത്തിയ വഴിയെന്ന് ഹര്‍മന്‍പ്രീത്

ക്രീസില്‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കെ വയറ് കൊളത്തിപ്പിടിച്ചാല്‍ എന്തു ചെയ്യും? ഡ്രസിങ് റൂമിലേക്ക് മടങ്ങി പോകുന്നതിനായിരിക്കും ഭൂരിഭാഗം കളിക്കാരും ചിന്തിക്കുക. പക്ഷേ ഇത് ഹര്‍മന്‍പ്രീതാണല്ലോ...എട്ട് സിക്‌സ് അടിച്ചാണ് ഇന്ത്യന്‍ നായിക ആ പ്രശ്‌നം പരിഹരിച്ചത്. 

വയറ് കൊളുത്തിപ്പിടിക്കുമ്പോള്‍ റണ്‍സിനായുള്ള ഓട്ടം ഒഴിവാക്കുകയല്ലേ നല്ലത്..സിംഗിള്‍സും ഡബിള്‍സുമെല്ലാം ഓടിയെടുക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ സിക്‌സുകള്‍ ഇങ്ങനെ പറത്തിയതെന്നാണ് ഹര്‍മന്‍പ്രീത് പറയുന്നത്. ട്വന്റി20 ലോക കപ്പില്‍ 51 ബോളില്‍ നിന്നും 103 റണ്‍സ് അടിച്ചെടുത്ത് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് ഹര്‍മന്‍പ്രീത് നല്‍കിയത്. 

കളിക്കിറങ്ങുന്നതിന് മുന്‍പ് എനിക്ക് ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയിരുന്നു. ഗ്രൗണ്ടിലേക്കെത്തിയപ്പോള്‍ പേശിവലിവ് പോലെ തോന്നി. സിംഗിള്‍സും ഡബിള്‍സും എടുക്കാന്‍ ഓടുന്നതിന് ഇടയില്‍ എനിക്ക്  വയറ് കൊളുത്തിപ്പിടുത്തം അനുഭവപ്പെട്ടു. ഫിസിയോ എനിക്ക് മരുന്ന് തന്നു. അതിന് ശേഷമാണ് കുറഞ്ഞത്. 

സിംഗിള്‍സ് എടുക്കുന്നതിന് പകരം ബിഗ് ഷോട്ടുകള്‍ കളിക്കുന്നതാണ് നല്ലതെന്ന് മരുന്ന് കഴിച്ചതിന് ശേഷം തോന്നി. കൂടുതല്‍ ഓടിയാല്‍ വീണ്ടും വയറ് പ്രശ്‌നമാകും. നിങ്ങള്‍ എനിക്ക് സ്‌ട്രൈക്ക് തന്നാല്‍ ഞാന്‍ ബിഗ് ഷോട്ട് കളിച്ചോളാം എന്ന് ഞാന്‍ ജെമിമയോട് പറഞ്ഞുവെന്നും ഹര്‍മന്‍പ്രീത് പറയുന്നു. 

ഞാന്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്തു എന്നല്ല നോക്കുന്നത്. ടീമിന് ജയിക്കാന്‍ എത്ര റണ്‍സ് വേണം എന്നതാണ് പ്രധാനം. നല്ല ബാറ്റിങ് നിരയാണ് കീവീസിന്റേത്. 150ല്‍ നമ്മുട സ്‌കോര്‍ ഒതുങ്ങിയാല്‍ ജയിക്കാന്‍ സാധിക്കില്ലായിരുന്നു. ഇനിയും ഇതിലും മികച്ചത് വരുവാനുണ്ടെന്നാണ് ഹര്‍മന്‍പ്രീത് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com