ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ എഫ്‌സി ഗോവ മൂന്നടിച്ചു; ഞെട്ടല്‍ മാറാതെ ആരാധകര്‍

ഹോംഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ മൂന്ന് ഗോള്‍ നേടി  എഫ്‌സി ഗോവ
ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ എഫ്‌സി ഗോവ മൂന്നടിച്ചു; ഞെട്ടല്‍ മാറാതെ ആരാധകര്‍

കൊച്ചി; ഹോംഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ മൂന്ന് ഗോള്‍ നേടി  എഫ്‌സി ഗോവ. 67ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് എഫ്‌സിയുടെ മൂന്നാം ഗോള്‍ നേടിയത്. ഒന്നാം പകുതിയിലെ ആധിപത്യം രണ്ടാംപകുതിയിലും ആവര്‍ത്തിക്കുകയാണ് എഫ്‌സി ഗോവ. 

കളിയുടെ പതിനൊന്നാം മിനിറ്റില്‍ കോറോമിനാസാണ് ആദ്യഗോള്‍ നേടിയത്. ഒന്നാം പകുതിയുടെ അധികസമയത്തായിരുന്നു രണ്ടാം ഗോളും. കോറോമിനാസ് തന്നെയായിരുന്നു രണ്ടാംഗോളിന്റെയും ഉടമ. 

അഞ്ച് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയിരിക്കുന്നത്. പ്രതിരോധനിരതാരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനായുള്ള അനസിന്റെ അരങ്ങേറ്റമത്സരം കൂടിയാണിത്.

സികെ വിനീത് സമദ് അബ്ദുല്‍ സഹല്‍ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലില്ല. ഇവര്‍ക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന ലാകിച്ച് പെസിച്ച്, സിറില്‍ കാലി, ലെന്‍ ഡുംഗല്‍ എന്നിവരും പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com