അപൂര്‍വ രോഗം പിടിമുറുക്കുന്നു, ഓസീസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഹേസ്റ്റിങ്‌സ് കളിക്കളത്തില്‍ ഇറങ്ങിയിരുന്നു
അപൂര്‍വ രോഗം പിടിമുറുക്കുന്നു, ഓസീസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോണ്‍ ഹേസ്റ്റിങ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ബൗള്‍ ചെയ്യുമ്പോള്‍ രക്തം ഛര്‍ദ്ദിക്കുന്നത് തുടര്‍ന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ഹേസ്റ്റിങ്‌സ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ശ്വാസകോശത്തിലെ പ്രശ്‌നമാണ് ചോര ഛര്‍ദ്ദിക്കുന്നതിന് ഇടയാക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും എന്താണ് ഇതിന് കാരണം എന്ന് കണ്ടെത്താനായിട്ടില്ല. ബിബിഎല്ലില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ നായകനായിരുന്നു ഹേസ്റ്റിങ്‌സ്. ഇനി കളിക്കുമ്പോള്‍ ചോര ഛര്‍ദ്ദിക്കുമോ എന്ന് ഞാന്‍ ഡോക്ടര്‍മാരോട് ചോദിച്ചു. ഛര്‍ദ്ദിക്കുമെന്നോ, ഇല്ലെന്നോ വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു അവരുടെ മറുപടി എന്ന് ഹേസ്റ്റിങ്‌സ് പറയുന്നു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 29 ഏകദിനങ്ങളും ഒന്‍പത് ട്വന്റി20യും ഒരു ടെസ്റ്റും കളിച്ച താരമാണ് ഹേസ്റ്റിങ്‌സ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഹേസ്റ്റിങ്‌സ് കളിക്കളത്തില്‍ ഇറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com