ഇത്ര സ്വീറ്റാണോ ധോനിയെന്ന് ആരും ചോദിച്ചു പോകും, ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍

റോഡിന് അരികില്‍ വാഹനം നിര്‍ത്തിയാണ് ധോനി തന്റെ കുട്ടി ആരാധകനെ സന്തോഷിപ്പിക്കുന്നത്
ഇത്ര സ്വീറ്റാണോ ധോനിയെന്ന് ആരും ചോദിച്ചു പോകും, ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍

കാറിന്റെ ഡോര്‍ തുറന്നിട്ട് കുട്ടി ആരാധകനോട് സംസാരിക്കുകയാണ് ധോനി. ചിരിയോടെ അവനോട് സംസാരിച്ച്,  പോവുന്നതിന് മുന്‍പ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി അവനെ യാത്രയാക്കുന്ന ധോനിയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

റോഡിന് അരികില്‍ വാഹനം നിര്‍ത്തിയാണ് ധോനി തന്റെ കുട്ടി ആരാധകനെ സന്തോഷിപ്പിക്കുന്നത്. ചിരിച്ചുകൊണ്ട് അവനോട് സംസാരിക്കുന്ന ധോനിയുടെ വീഡിയോ ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് കീഴടക്കി കഴിഞ്ഞു. ഇത്ര സ്വീറ്റാണോ ധോനിയെന്ന് ആരും ചോദിച്ചു പോകും, ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ എന്താണ് ധോനി അവനോട് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. സംഭവം നടന്നത് എവിടെ എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഓസീസിനെതിരായ ട്വന്റി20 ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതോടെ ക്രിക്കറ്റില്‍ നിന്നുമുള്ള ഇടവേള ആസ്വദിക്കുകയാണ് ധോനി. ജനുവരി 12നാണ് ഓസീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം. ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കാന്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കെ ഓസീസ് മണ്ണില്‍ ധോനി ആ നേട്ടം കൈവരിക്കുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com