ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല ഞങ്ങള്‍; നെയ്മറുമായുണ്ടായ അകല്‍ച്ചയെ കുറിച്ചും എംബാപ്പെ

കഴിഞ്ഞ രണ്ട് സീസണില്‍ ബാഴ്‌സയോടോ, റയലിനോടോ തോല്‍വി നേരിട്ടാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് 16ല്‍ തോറ്റു പുറത്തേക്ക് പോയത്
ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല ഞങ്ങള്‍; നെയ്മറുമായുണ്ടായ അകല്‍ച്ചയെ കുറിച്ചും എംബാപ്പെ

യൂറോപ്പിലെ വമ്പന്മാരെ വിറപ്പിക്കണം എങ്കില്‍ തങ്ങള്‍ ഇനിയും വളരേണ്ടതുണ്ടെന്ന് പിഎസ്ജി യുവതാരം എംബാപ്പെ. ശരിയായ വഴിയിലാണ് ക്ലബ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടാന്‍ പാകത്തില്‍ തങ്ങള്‍ വളര്‍ന്നിട്ടില്ലെന്ന് എംബാപ്പെ തുറന്നു പറയുന്നു. 

കഴിഞ്ഞ ആറ് ലീഗ് വണ്‍ സീസണില്‍ അഞ്ചിലും കിരീടം ചൂടിയത് പിഎസ്ജിയായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് എത്തുമ്പോള്‍ പിഎസ്ജിക്ക് കാലിടറിക്കൊണ്ടേയിരുന്നു. കഴിഞ്ഞ രണ്ട് സീസണില്‍ ബാഴ്‌സയോടോ, റയലിനോടോ തോല്‍വി നേരിട്ടാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് 16ല്‍ തോറ്റു പുറത്തേക്ക് പോയത്. 

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ ലിവര്‍പൂളിനും നാപോളിക്കും പിന്നിലാണ് പിഎസ്ജി ഇപ്പോള്‍. പുതിയ ഉടമകള്‍ പിഎസ്ജിയെ ഏറ്റെടുത്തതിന് ശേഷം ക്ലബ് വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തമാക്കുന്നതിന് വേണ്ടി കളിക്കാര്‍ ഒന്നാകെ ക്ലബിന് ഒപ്പം വളരേണ്ടതുണ്ടെന്ന് എംബാപ്പെ ചൂണ്ടിക്കാണിക്കുന്നു. 

തുടക്കില്‍ നെയ്മറുമായുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചും എംബാപ്പെ പറയുന്നു. 2017ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് നെയ്മറും എംബാപ്പെയും പിഎസ്ജിയില്‍ എത്തുന്നത്. ഞാന്‍ എത്തുന്നതിന് മുന്‍പേ നെയ്മര്‍ എത്തിയിരുന്നു. ഞാന്‍ എപ്പോഴാണ് ക്ലബിനൊപ്പം വരുന്നത് എന്നെല്ലാം നെയ്മര്‍ ചോദിച്ചിരുന്നു. എങ്കിലും എളുപ്പമായിരുന്നില്ല നെയ്മറുമായുള്ള സൗഹൃദം. തുടക്കത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വേണ്ടത് പോലെ അറിയില്ലായിരുന്നു. നെയ്മര്‍ക്ക് ഫ്രഞ്ചും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. സംസാരിക്കുമ്പോള്‍ അടുപ്പം താനെ വരുമെന്നും എംബാപ്പെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com