ജലജ് മാജിക്ക്; സെഞ്ച്വറിക്ക് പിന്നാലെ ഏഴ് വിക്കറ്റുകള്‍; കേരളം വിജയത്തിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം വിജയത്തിലേക്ക്
ജലജ് മാജിക്ക്; സെഞ്ച്വറിക്ക് പിന്നാലെ ഏഴ് വിക്കറ്റുകള്‍; കേരളം വിജയത്തിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ കഴിയാതെ പോയി കുറഞ്ഞ് ലീഡ് മാത്രം സ്വന്തമാക്കിയ കേരളം ബൗളിങ്ങില്‍ തിരിച്ചടിച്ചാണ് ആധിപത്യം നേടിയത്. 

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 328 റണ്‍സില്‍ അവസാനിച്ചിരുന്നു. ആന്ധ്ര ഒന്നാം ഇന്നിങ്‌സില്‍ 254 റണ്‍സില്‍ പുറത്തായി. 74 റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആന്ധ്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം നില്‍ക്കെ വെറും 28 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.

ബാറ്റിങില്‍ സെഞ്ച്വറിയുമായി കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ച ജലജ് സക്‌സേന ബൗളിങിലും മാരക ഫോം പുറത്തെടുത്ത് തന്റെ ഓള്‍റൗണ്ട് മികവ് അടയാളപ്പെടുത്തി. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ജലജ് ആന്ധ്രയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തകര്‍ത്തുകളഞ്ഞു. ശേഷിച്ച ഒരു വിക്കറ്റ് കെസി അക്ഷയ് പിഴുതു. 

30 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന റിക്കി ഭുയിയിലാണ് ആന്ധ്രയുടെ പ്രതീക്ഷ. മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 

നേരത്തെ ഒരു വേള ഒരു വിക്കറ്റിന് 241 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കേരളം 328 റണ്‍സിന് എല്ലാവരും പുറത്തായത്. 133 റണ്‍സ് എടുത്ത ജലജ് സക്‌സേനയും 56 റണ്‍സ് എടുത്ത അരുണ്‍ കാര്‍ത്തിക്കും 47 റണ്‍സ് എടുത്ത രോഹന്‍ പ്രേമുമാണ് കേരളത്തിന്റെ സ്‌കോര്‍ 300 കടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com