പാകിസ്താനെതിരായ തോല്‍വി, കരച്ചിലടക്കാനാവാതെ അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍

പാക്കിസ്ഥാനോടേറ്റ തോല്‍വി അവിശ്വസനീയമാം വിധം തങ്ങളെ അലോസരപ്പെടുത്തുന്നു
പാകിസ്താനെതിരായ തോല്‍വി, കരച്ചിലടക്കാനാവാതെ അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍

ഗയാന: ട്വന്റി20 ലോക കപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിയെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കരച്ചില്‍ അടക്കാനാവാതെ വിതുമ്പി അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ബിയിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 38 റണ്‍സിനാണ് അയര്‍ലാന്‍ഡ് തോറ്റത്. 

ട്വന്റി20 ലോക കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ജയം പിടിക്കാന്‍ അയര്‍ലാന്‍ഡിന് സാധിച്ചിട്ടില്ല. പാക്കിസ്ഥാനോടേറ്റ തോല്‍വി അവിശ്വസനീയമാം വിധം തങ്ങളെ അലോസരപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ ലോറ ഡെലനി വികാരാതീതയായത്. 

ഞങ്ങള്‍ പ്രൊഫഷണല്‍ താരങ്ങളാണ് എങ്കില്‍, ഏത് സ്‌കോറാണ് ഞങ്ങള്‍ക്ക് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുക. ഇന്ന് 40 റണ്‍സിനാണ് ഞങ്ങള്‍ തോല്‍വി വഴങ്ങിയത് എന്ന് ലോറ പറയുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുത്തപ്പോള്‍ അയര്‍ലാന്‍ഡിന് 20 ഓവറില്‍ 101 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇന്ന് ഇന്ത്യയ്ക്ക് എതിരെയാണ് അയര്‍ലാന്‍ഡിന്റെ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com