കൊഹ്‌ലിയും രോഹിത് ശര്‍മയുമൊക്കെ മിതാലിക്ക് പിന്നില്‍; ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍ വേട്ട ഈ ബാറ്റില്‍നിന്ന് 

പുരുഷ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ധോനി എന്നിവരടങ്ങിയ പട്ടികയിലാണ് മിതാലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്
കൊഹ്‌ലിയും രോഹിത് ശര്‍മയുമൊക്കെ മിതാലിക്ക് പിന്നില്‍; ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍ വേട്ട ഈ ബാറ്റില്‍നിന്ന് 

നിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിയിലേക്ക് കുതിച്ചപ്പോള്‍ മിതാലി രാജ് മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണെന്നതാണ് ആ നേട്ടം. പുരുഷ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ധോനി എന്നിവരടങ്ങിയ പട്ടികയിലാണ് മിതാലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. 

2283റണ്‍സുമായി മിതാലി ഒന്നാമതുള്ള ലിസ്റ്റില്‍ 2207റണ്‍സുമായി രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. 2102റണ്‍സുമായി ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി മൂന്നാമതും 1827റണ്‍സുമായി ഹര്‍മന്‍പ്രീത് നാലാമതുമാണ്. 1605റണ്‍സുമായി സുരേഷ് റെയ്‌നയും 1487റണ്‍സുമായി ധോനിയുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. 

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്നലെ അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലും പാക്കിസ്ഥാനെതിരെ കളിച്ച ഗ്രൂപ് തല മത്സരത്തിലും മിതാലി അര്‍ധസെഞ്ചുറി നേടിയിരുന്നു. 51 ബോളുകള്‍ നേരിട്ട് മിതാലി അടിച്ചുകൂട്ടിയ 56റണ്‍സാണ് ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ചിറകേകിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com