മലയാളികളുടെ പൊങ്കാലയില്‍ തിളച്ച് ഹാമില്‍ട്ടന്‍; ഇന്ത്യ മോശം രാജ്യം എന്ന പരാമര്‍ശത്തില്‍ വിശദീകരണം

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാമില്‍ട്ടന്റെ ഇന്ത്യയ്‌ക്കെതിരായ വിവാദ പ്രസ്താവ
മലയാളികളുടെ പൊങ്കാലയില്‍ തിളച്ച് ഹാമില്‍ട്ടന്‍; ഇന്ത്യ മോശം രാജ്യം എന്ന പരാമര്‍ശത്തില്‍ വിശദീകരണം

ലണ്ടന്‍: ഇന്ത്യ ദരിദ്ര രാജ്യമാണെന്ന പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് വിശദീകരണവുമായി ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ഇന്ത്യ മനോഹരമായ രാജ്യമാണ്. എന്നാല്‍ റേസിന് വേണ്ടി ട്രാക്ക് നിര്‍മിക്കുന്നതിന് വേണ്ടിയെല്ലാം ചിലവാക്കുന്ന തുക അവര്‍ സ്‌കൂളുകളും വീടുകളും നിര്‍മിക്കാന്‍ വേണ്ടിയെല്ലാമാണ് ചിലവഴിക്കേണ്ടതെന്ന് ഹാമില്‍ട്ടന്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു. 

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാമില്‍ട്ടന്റെ ഇന്ത്യയ്‌ക്കെതിരായ വിവാദ പ്രസ്താവന. റേസിങ്ങിന് വേദിയായി ഇന്ത്യയെ പരിഗണിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇതിന് മുന്‍പ് റേസിനായി ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യ ഒരു മോശം സ്ഥലമാണ്. ഇത്രയും മനോഹരമായ ഗ്രാന്‍ഡ് പ്രിക്‌സ് ട്രാക്കുകള്‍ നമുക്കുള്ളപ്പോള്‍ മറ്റിടങ്ങള്‍ തേടുന്നത് എന്തിനാണ് എന്നുമാണ് ബിബിസിയില്‍ ഹാമില്‍ട്ടന്‍ പറഞ്ഞത്. 

കാറോട്ട പാരമ്പര്യമുള്ള രാജ്യങ്ങളില്‍ റേസ് കൂടുതലായി നടത്തണം എന്നായിരുന്നു ഹാമില്‍ട്ടന്റെ വാദം. 
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹാമില്‍ട്ടന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊങ്കാല നടത്തിയതോടെ ഹാമില്‍ട്ടന് തന്റെ പ്രസ്താവനയില്‍ വിശദീകരണം നല്‍കേണ്ടി വന്നു. 

ഇന്ത്യയെ കട്ടുമുടിച്ചത് നിങ്ങളുടെ രാജ്യക്കാര്‍ തന്നെയാണ് എന്നെല്ലാം പറഞ്ഞാണ് ഹാമില്‍ട്ടണ് മലയാളികള്‍ മറുപടിയായി നല്‍കുന്നത്. എന്നാല്‍, കോടികള്‍ മുടക്കി ഇന്ത്യക്കാര്‍ ട്രാക്ക് നിര്‍മിക്കുന്നു. പിന്നീട് ഇത് ഉപയോഗിക്കുന്നുമില്ല. ഈ പണം ഇവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം. ഇവിടെ റേസ് നടത്തിയാല്‍ പോലും താത്പര്യം ഇല്ലാത്തത് കൊണ്ടോ, പണച്ചിലവ് കൂടിയത് കൊണ്ടോ ആരും കാണാന്‍ പോലും വരില്ലയെന്നും ഹാമില്‍ട്ടണ്‍ തന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com