ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് തന്റെ ഡ്രൈവറെ നിര്‍ദേശിച്ച് ജോക്കോവിച്ച്; മറുപടിയുമായി ഐസിസി

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ബാറ്റ്‌സ്മാനുള്ള ട്രോഫിയും നേടിയാണ് ഡ്രൈവര്‍ ജോക്കോവിച്ചിന് മുന്നില്‍ വന്ന് നിന്നത്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് തന്റെ ഡ്രൈവറെ നിര്‍ദേശിച്ച് ജോക്കോവിച്ച്; മറുപടിയുമായി ഐസിസി

ലോകമറിയുന്ന ടെന്നീസ് താരത്തിന്റെ ഡ്രൈവര്‍ ക്രിക്കറ്റ് താരം. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധ തന്റെ വിശ്വസ്തനായ ഡ്രൈവറിലേക്ക് എത്തിക്കുകയാണ് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. 

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ബാറ്റ്‌സ്മാനുള്ള ട്രോഫിയും നേടിയാണ് ഡ്രൈവര്‍ ജോക്കോവിച്ചിന് മുന്നില്‍ വന്ന് നിന്നത്. ഇത് കണ്ട പാടെ ബഷിര്‍ എന്ന ഡ്രൈവറെ ചേര്‍ത്ത് നിര്‍ത്തി ജോക്കോവിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു. 

പത്ത് വര്‍ഷത്തോളമായി ടീം ജോക്കോവിച്ചിന്റെ ഭാഗമാണ് ഇമ്രാന്‍ ബഷിര്‍. നിങ്ങള്‍ ഇമ്രാന് മേല്‍ ശ്രദ്ധ വയ്ക്കണം എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കോച്ചിനേയും, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനേയും ടാഗ് ചെയ്ത് ജോക്കോവിച്ച് പറയുന്നു. ജോക്കോവിച്ചിന്റെ ട്വീറ്റിന് മറുപടിയുമായി ഐസിസിയുമെത്തി. 

ടെന്നീസ് താരം എന്ന നിലയില്‍ നെറ്റ്‌സ് നിങ്ങള്‍ അവഗണിക്കും എന്നറിയാം. എന്നാല്‍ അടുത്ത വര്‍ഷത്തെ വിംബിള്‍ഡണ്‍ പരിശീലനത്തിന് ഒരു കൂട്ടിക്കുഴയ്ക്കല്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ നിങ്ങള്‍ക്ക് ലോക കപ്പ് ക്രിക്കറ്റിനൊപ്പം നെറ്റ് സെഷന്‍ നടത്താമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com