എന്ത് ചെയ്താലും കോഹ് ലിയെ കുലുക്കാനാവില്ല, തടവിലാക്കപ്പെട്ടവരോടല്ല കളിക്കുന്നത് എന്നും ശാസ്ത്രി

എല്ലാ കരുത്തും പുറത്തെടുത്ത് കളിക്കും, മാന്യമായ രീതിയില്‍
എന്ത് ചെയ്താലും കോഹ് ലിയെ കുലുക്കാനാവില്ല, തടവിലാക്കപ്പെട്ടവരോടല്ല കളിക്കുന്നത് എന്നും ശാസ്ത്രി

തടവിലാക്കപ്പെട്ടവരെയല്ല ഓസ്‌ട്രേലിയയില്‍ തങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍ നിലവില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഓസീസ് നിരയെ വിലകുറച്ചു കാണരുതെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ശാസ്ത്രി മുന്നറിയിപ്പും നല്‍കി. 

പന്ത് ചുരണ്ടലിന് ശേഷം സ്മിത്തിന്റേയും വാര്‍ണറുടേയും അഭാവത്തില്‍ തോല്‍വികളിലേക്ക് വീഴുന്ന ഓസ്‌ട്രേലിയയ്ക്ക് പക്ഷേ പഴയ പ്രതാപം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ശാസ്ത്രി പറയുന്നത്. സ്വന്തം മണ്ണില്‍ ഒരു ടീമും അശക്തരാകും എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലേക്ക് ഒരു ടീം എത്തുമ്പോള്‍ മൂന്നോ നാലോ താരങ്ങള്‍ ചിലപ്പോള്‍ കളിക്കാതിരിക്കാം. അത് ചൂണ്ടി ഇന്ത്യ അശക്തരാണ് എന്ന് പറയാനാവില്ല. 

പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ല. എല്ലാ കരുത്തും പുറത്തെടുത്ത് കളിക്കും, മാന്യമായ രീതിയില്‍. ഓസ്‌ട്രേലിയയുടെ ലാങ്കറിന് കീഴിലെ മാന്യമായ കളി എന്ന രീതി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ശാസ്ത്രി പറയുന്നു. ഓസ്‌ട്രേലിയയിലേക്ക് വരുന്നത് കോഹ് ലിക്ക് ഇഷ്ടമാണ്. കോഹ് ലിയുടെ ശൈലിക്ക് ഇണങ്ങുന്ന പിച്ചാണ് ഇവിടുത്തേത് എന്നും ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു.കോഹ് ലിക്ക് നിശബ്ദ പ്രഹരമാണ് നല്‍കേണ്ടത് എന്ന സൗത്ത് ആഫ്രിക്കന്‍ താരം ഡുപ്ലസിസിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കിയാണ് ശാസ്ത്രിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com