ധോനിയുടെ സംഘത്തിന് തുല്യം ഹര്‍മന്റെ ടീം; സംശയമുണ്ടെങ്കില്‍ കണക്കുകള്‍ നോക്കാം

ധോനിയുടെ സംഘത്തിന് തുല്യം ഹര്‍മന്റെ ടീം; സംശയമുണ്ടെങ്കില്‍ കണക്കുകള്‍ നോക്കാം

വെസ്റ്റ് ഇന്‍ഡീസില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ഇന്ത്യയുടെ പെണ്‍പട. ഓസ്‌ട്രേലിയയ്‌ക്കെതിരേയും ജയിച്ചു കയറിയതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ സംഘം നില്‍ക്കവെ ധോനിയുടെ ടീമിനോടാണ് ഹര്‍മന്‍പ്രീതിന്റെ സംഘത്തെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത്. 

ലോക കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇത് മൂന്നാം വട്ടം മാത്രമാണ് ഒരു ഇന്ത്യന്‍ ടീം എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജയിക്കുന്നത്. ഹര്‍മന്റെ ഈ സംഘത്തിന് മുന്‍പ് ജയിച്ചതാവട്ടെ ധോനിയുടെ സംഘവും. 2014ലെ ട്വന്റി20 ലോക കപ്പിലും, 2015ലെ ലോക കപ്പിലുമാണ് ധോനിയുടെ സംഘം എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചത്. 

2014ലെ ലോക കപ്പില്‍ നാല് ഗ്രൂപ്പ് മത്സരങ്ങളും, 2015ലെ ലോക കപ്പില്‍ ആറ് ഗ്രൂപ്പ് മത്സരങ്ങളുമാണ് ധോനിയുടെ സംഘം ജയിച്ചു കയറിയത്. ഈ ടീമിന്റെ ക്വാളിറ്റിയാണ് ജയങ്ങള്‍ നേടിത്തരുന്നത് എന്നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ജയം നേടിയതിന് ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞത്. ആദ്യ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ജയിച്ച് ഇന്ത്യന്‍ വനിതകള്‍ സെമി ഉറപ്പിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇന്ത്യ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com