സഹലിക്ക പൊളിയെന്ന്‌ വിനീതിന്റെ ലൈവില്‍ ഫാന്‍സ്, ഇത് എപ്പോഴും പറയണം എന്ന് ആരാധകരെ കുത്തി സഹല്‍

ഇന്‍സ്റ്റയില്‍ ലൈവ് കമന്റുകള്‍ വായിക്കുന്നതിന് ഇടയില്‍ സഹലിക്ക പൊളിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്
സഹലിക്ക പൊളിയെന്ന്‌ വിനീതിന്റെ ലൈവില്‍ ഫാന്‍സ്, ഇത് എപ്പോഴും പറയണം എന്ന് ആരാധകരെ കുത്തി സഹല്‍

ജയം ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് ഇടയില്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുകയായിരുന്നു സി.കെ.വിനീത്. വിനീതിന്റെ ലൈവിന് ഇടയില്‍ ആരാധകരെ ട്രോളിയ ബ്ലാസ്‌റ്റേഴ്‌സ് താരം സഹലാണ് ആരാധകര്‍ക്ക് ഇപ്പോള്‍ കൗതുകമാകുന്നത്. 

ഇന്‍സ്റ്റയില്‍ ലൈവ് കമന്റുകള്‍ വായിക്കുന്നതിന് ഇടയില്‍ സഹലിക്ക പൊളിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്. അടുത്തുണ്ടായിരുന്ന സഹലിനോട് വിനീത് ഇത് പറഞ്ഞു, സഹലിക്ക സൂപ്പറാണെന്നാണ് ഇവര് പറയുന്നതെന്ന്. ഉടനെ ക്യാമറയ്ക്ക് മുന്നിലെത്തി സഹല്‍ പറഞ്ഞു, അത് എപ്പോഴും പറയണം എന്ന്. മോശം ഫോമില്‍ കളിക്കുമ്പോള്‍ തള്ളിപ്പറയുന്ന ആരാധകര്‍ക്കുള്ള മറുപടിയായിരുന്നു അവിടെ സഹല്‍ നല്‍കിയത്. 

ഗോവയ്‌ക്കെതിരേയും കൊച്ചിയില്‍ തോല്‍വി നേരിട്ടതോടെ കടുത്ത നിരാശയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ടീമിലെ ഒരു താരത്തിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്ന പ്രകടനം വരാത്തതാണ് തുടര്‍ സമനിലകളിലേക്കും തോല്‍വികളിലേക്കും ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. മുന്നേറ്റ നിരയില്‍ പോപ്ലാറ്റ്‌നിക്കും, വിനീതും, സ്റ്റൊയാനോവിച്ചിനുമെല്ലാം കാണികളില്‍ ആവേശം നിറയ്ക്കുന്ന രീതിയില്‍ പന്ത് തട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com