എങ്ങിനെയാണ് കോഹ് ലി സ്‌പെഷ്യല്‍ പ്ലേയര്‍ ആവുന്നത്? അതിനുള്ള ഘടകങ്ങള്‍ ഇവയെന്ന് കപില്‍ ദേവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2018 11:26 AM  |  

Last Updated: 19th November 2018 11:26 AM  |   A+A-   |  

kapildev

കഴിവുണ്ട്, ഒപ്പം കഠിനാധ്വാനവും...അങ്ങിനെയുള്ളവരാണ് അമാനുഷീകരും സൂപ്പര്‍ സ്റ്റാറുമാവുക. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി എങ്ങിനെ സ്‌പെഷ്യല്‍ പ്ലേയറാവുന്ന എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം എന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ് പറയുന്നത്. 

വളരെ പ്രത്യേകത നിറഞ്ഞ വ്യക്തിയാണ് കോഹ് ലി. പ്രത്യേകത നിറഞ്ഞ കളിക്കാരനുമാണ്. ചില ആളുകള്‍ അങ്ങിനെയാണ്. വളരെ സ്‌പെഷ്യല്‍ ആയിരിക്കും. കോഹ് ലി അതിലൊന്നാണ്. കഴിവുള്ള, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ വ്യക്തികള്‍ അമാനുഷികരും സൂപ്പര്‍സ്റ്റാറുമാകും. കോഹ് ലി കഴിവുള്ളവനും, അച്ചടക്കമുള്ളവനുമാണ്. അതാണ് കോഹ് ലിയെ കോഹ് ലിയാക്കിയത് എന്ന് കപില്‍ ദേവ് പറയുന്നു. 

ഇന്ത്യന്‍ ടീമിലെ ധോനിയുടെ സാന്നിധ്യത്തേയും കപില്‍ പ്രശംസിക്കുന്നു. എന്താണോ ധോനി ചെയ്തത്, അത് മഹത്തരമാണ്. എന്നാല്‍ 20 അല്ലെങ്കില്‍ 25 വയസായ ധോനിയില്‍ നിന്നും പ്രതീക്ഷിച്ചതാണ് ഇപ്പോഴും നമ്മള്‍ ധോനിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടെയാണ് തെറ്റെന്നും കപില്‍ ദേവ് ചൂണ്ടിക്കാണിക്കുന്നു.